ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ സംഭൽ സന്ദർശനം തടയാൻ ഉത്തരവിറക്കി ഉത്തർപ്രദേശ് ജില്ലാ മജിസ്ട്രേറ്റ്

MTV News 0
Share:
MTV News Kerala

ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ സംഭൽ സന്ദർശനം തടയാൻ ഉത്തരവിറക്കി ഉത്തർപ്രദേശ് ജില്ലാ മജിസ്ട്രേറ്റ്. എവിടെവച്ച് കണ്ടാലും തടയാനാണ് ഉത്തരവ്. നാളെയാണ് ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സംഭൽ സന്ദർശനം നടത്തുന്നത്. സംഘര്‍ഷം നിലനില്‍ക്കുന്ന സംഭലില്‍ ലോക് സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നാളെ സന്ദര്‍ശനം നടത്താനിരിക്കെയാണ് നടപടി. അയൽ ജില്ലകളായ ബുലന്ദ്ഷഹർ, അംരോഹ, ഗാസിയാബാദ്, ഗൗതം ബുദ്ധ നഗർ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർക്കും സംഭൽ ജില്ലാ മജിസ്ട്രേറ്റ് നിർദ്ദേശം നൽകി.