ലോക ചെസ്‌ ചാമ്പ്യൻഷിപ്പ്: ഡി ​ഗുകേഷിന് വിജയം; ലീഡ് എടുത്ത് ഇന്ത്യൻ താരം

MTV News 0
Share:
MTV News Kerala

ലോക ചെസ്‌ ചാമ്പ്യൻഷിപ്പിൽ ഗംഭീര തിരിച്ചുവരവുമായി ഇന്ത്യൻ കൗമാരതാരം ഡി ഗുകേഷ്. 11-ാം റൗണ്ടിൽ നിലവിലെ ചാമ്പ്യൻ ചൈനയുടെ ഡിങ്‌ ലിറെനെ നിഷ്‌പ്രഭനാക്കി ഗുകേഷ്‌ ജയംകുറിച്ചു. ഇതോടെ ഡി ഗുകേഷിന് ലീഡായി. ​നിലവിൽ ​ഗുകേഷിന് ആറും ഡിങ് ലിറെന് അഞ്ചും പോയിന്റാണ്.

മൂന്ന് മത്സരങ്ങൾ ശേഷിക്കുമ്പോൾ ലോക ചാമ്പ്യൻ ആകാൻ ഗുകേഷിന് വേണ്ടത് ഒന്നര പോയിന്റ് മാത്രമാണ്. ചാമ്പ്യൻഷിപ്പ് തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് ഗുകേഷ് മുന്നിലെത്തുന്നത്. കഴിഞ്ഞ ഏഴ് മത്സരങ്ങളും സമനിലയിൽ പിരിഞ്ഞതിന് ശേഷമാണ് ഗുകേഷ് ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയത്.