വയോജന സംഗമവും ഗസൽ വിരുന്നും ഇന്ന്

MTV News 0
Share:

ചാത്തമംഗലം: ഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഓണത്തോടനുബന്ധിച്ച് ചാത്തമംഗലം പഞ്ചായത്തിലെ 6, 7, 13 , 14 വാർഡുകളിലെ 65 വയസ്സ് പിന്നിട്ടവർക്കായി വയോജന സംഗമം ഇന്ന് സെപ്റ്റംബർ 2 ന് ചുലൂരിൽ നടക്കും. പരിപാടിയോട് അനുബന്ധിച്ച് നടക്കുന്ന ഗസൽ സന്ധ്യക്ക് പ്രശസ്ത ഗായകൻ അലോഷി നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ മാവൂർ പ്രസ്സ് ക്ലബ്ബിൽ ചേർന്ന പത്രസമ്മേളനത്തിൽ അറിയിച്ചു.

രാവിലെ 9 മണിക്ക് ചുലൂർ പാലച്ചോട്ടിൽ രജിസ്‌ട്രേഷനോടെ ആരംഭിക്കുന്ന പരിപാടി അഡ്വ: പി ടി എ റഹീം എം എൽ എ ഉദ്ഘാടനം ചെയ്യും. ലിന്റോ ജോസഫ് എം എൽ എ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഒളിക്കൽ ഗഫൂർ, ബന്ധപ്പെട്ട വാർഡ് മെമ്പർമാർ, മറ്റ് രാഷ്ട്രീയ-സാംസ്കാരിക നേതാക്കൾ എന്നിവർ ചടങ്ങിൽ സന്നിഹിതരാകും. സംഗമത്തിൽ പങ്കെടുക്കുന്ന വയോജനങ്ങൾക്കായി ഓണസദ്യയും ഓണക്കോടിയും ട്രസ്റ്റ് ഒരുക്കിയിട്ടുണ്ട്.

പൊതുജനങ്ങൾക്കായി വൈകുന്നേരം 6 മണിക്ക് പ്രശസ്ത ഗായകൻ അലോഷിയുടെ ഗസൽ സന്ധ്യയും അരങ്ങേറും.

പത്രസമ്മേളനത്തിൽ ഭാവന ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികളായ എ. പ്രസാദ്, ഷനത്ത് കെ, പ്രേമരാജൻ, എം. രാജൻ, കെ. ദിനേശൻ എം എന്നിവർ പങ്കെടുത്തു.