‘വിടവാങ്ങിയത് കലയുടെയും സാഹിത്യത്തിൻ്റെയും യഥാർത്ഥ സംരക്ഷകൻ’; പ്രിയങ്ക ഗാന്ധി
കോഴിക്കോട്: എം.ടി. വാസുദേവൻ നായരെ അനുസ്മരിച്ച് വയനാട് എം പി പ്രിയങ്ക ഗാന്ധി. കലയുടെയും സാഹിത്യത്തിൻ്റെയും യഥാർത്ഥ സംരക്ഷകനാണ് വിടവാങ്ങിയത് എന്ന് പ്രിയങ്ക ഗാന്ധി എക്സിൽ കുറിച്ചു.
‘സാഹിത്യത്തെയും സിനിമയെയും സാംസ്കാരിക ആവിഷ്കാരത്തിൻ്റെ ശക്തമായ മാധ്യമങ്ങളാക്കി മാറ്റിയ പ്രതിഭയോട് വിട പറയുന്നു. അദ്ദേഹത്തിൻ്റെ ആഖ്യാനങ്ങൾ മാനുഷിക വികാരങ്ങളുടെ ആഴം ഉൾക്കൊള്ളുന്നു.’ പ്രിയങ്ക ഗാന്ധിയുടെ അനുശോചന കുറിപ്പിൽ പറയുന്നു.
വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന എം ടി വാസുദേവൻ നായർ (91) ബുധനാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു വിടപറഞ്ഞത്. കഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവർത്തകൻ, പത്രാധിപർ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമ്മാതാവ്, ലേഖകൻ, പ്രഭാഷകൻ, നാടകകൃത്ത്, നടൻ, സംവിധായകൻ, നാടകപരിഭാഷകൻ, ഗാനരചയിതാവ്, ബാലസാഹിത്യകാരൻ, അധ്യാപകൻ, സംഘാടകൻ, ഭരണാധികാരി, ജ്ഞാനപീഠമടക്കമുള്ള പുരസ്കാരങ്ങളുടെ ജേതാവ് എന്നിങ്ങനെ ഇടപെട്ടയിടങ്ങളിലെല്ലാം തൻ്റെ കൈയൊപ്പ് ആഴത്തിൽ പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു എം ടി വാസുദേവൻ നായർ.
© Copyright - MTV News Kerala 2021
View Comments (0)