തിരുവനന്തപുരം: വിതുര ആശുപത്രിയിൽ നിന്ന് വിതരണം ചെയ്ത ക്യാപ്സ്യൂളിൽ മൊട്ടുസൂചി കണ്ടെത്തി. രോഗികൾക്ക് ശ്വാസംമുട്ടലിന് നൽകിയ ക്യാപ്സ്യൂളിലാണ് മൊട്ടുസൂചി കണ്ടെത്തിയത്. തിരുവനന്തപുരം വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്ന് ലഭിച്ച ക്യാപ്സൂളിലാണ് മൊട്ടുസൂചി കണ്ടെത്തിയത്.
മേമല ഉരുളകുന്ന് സ്വദേശി വസന്തയ്ക്ക് ലഭിച്ച മരുന്നിലാണ് മൊട്ടുസൂചി കണ്ടെത്തിയത്. ക്യാപ്സുൾ കണ്ടപ്പോൾ തോന്നിയ സംശയത്തിൻ്റെ അടിസ്ഥാനത്തിലാണ് മരുന്ന് തുറന്ന് നോക്കിയത്. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച്ച രാവിലെയും വസന്ത ക്യാപ്സൂൾ കഴിച്ചിരുന്നു.
സംഭവത്തിൽ പോലീസിനും മെഡിക്കൽ ഓഫീസർക്കും കുടുംബം പരാതി നൽകി. ആരോഗ്യ വകുപ്പ് അഡീ. ഡയറക്ടർ പരാതികാരിയുടെ മൊഴിയെടുത്തു.
- Advertisement -
© Copyright - MTV News Kerala 2021
View Comments (0)