വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം തിങ്കളാഴ്ച്ച നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ സ്കൂളിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
മാവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിസ്കൂളിലെ അൻപത് നിർധനരായ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം തിങ്കളാഴ്ച്ച നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ സ്കൂളിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ അറിയിച്ചു. അൻപത് വർഷം പൂർത്തിയായ സ്കൂളിലെ സേവന കമ്മറ്റിയുടെ നേതൃത്വത്തിലാണ്
പരിപാടി സംഘടിപ്പിക്കുന്നത്.
പഠനോപകരണ വിതരണത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10 മണിക്ക് എംകെ രാഘവൻ എംപി നിർവഹിക്കുമെന്നും ചടങ്ങിൽ ജനപ്രതിനിധികൾ ഉൾപ്പെടെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്നും വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
മികവിന്റെ കേന്ദ്രമായി മാറിയ മാവൂർ ഗവൺമെൻറ് ഹയർ
സെക്കണ്ടറി സ്കൂളിനായി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും നീന്തൽ, കബഡി മത്സരങ്ങളിൽ ജില്ലാ സംസ്ഥാനതലത്തിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങും
തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ നടക്കുമെന്നും സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ പ്രിൻസിപ്പൽ ഇൻ ചാർജ് എ.എം ഷബീർ,
ഹെഡ്മാസ്റ്റർ
പി സുമേഷ്, സേവന കമ്മിറ്റി കൺവീനർ കെ.സുമയ്യ ,പി ടി എ പ്രസിഡണ്ട് മൺസൂർ മണ്ണിൽ എന്നിവർ സംബന്ധിച്ചു.
© Copyright - MTV News Kerala 2021
View Comments (0)