ഇടുക്കി: പുല്ലുപാറയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം.
നാല് പേർ മരിച്ചു. വേലിക്കരയില്‍ നിന്നും തഞ്ചാവൂരിലേക്ക് വിനോദ യാത്ര പോയ സംഘം സഞ്ചരിച്ച ബസ് ആണ് മറിഞ്ഞത്. മുപ്പതടിയോളം താഴ്ച്ചയില്‍ മരത്തില്‍ ബസ് തട്ടിനില്‍ക്കുകയായിരുന്നു. ഹൈവേ പൊലീസും പ്രദേശവാസികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 34 പേരാണ് ബസില്‍ ഉണ്ടായിരുന്നത്.തഞ്ചാവൂരില്‍ നിന്നും മടങ്ങിവരവെയാണ് അപകടം ഉണ്ടായത്. കൊടുവളവ് നിറഞ്ഞ പ്രദേശത്താണ് അപകടം. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണോ അപകടത്തിന് കാരണമായതെന്ന് സംശയിക്കുന്നു. കുട്ടിക്കാനം മുതല്‍ മുണ്ടക്കെ വരെ കൊടും വളവുകളും കുത്തനെയുള്ള ഇറക്കങ്ങളുമാണ്. ഈ പാതയില്‍ വെച്ചാണ് അപകടം. യാത്രക്കാരില്‍ പലരും ഉറക്കത്തിലായിരുന്നു.
- Advertisement -
© Copyright - MTV News Kerala 2021
View Comments (0)