‘വിലങ്ങണിയിച്ച് നാടുകടത്തുന്നത് ഇതാദ്യമായല്ല’; അമേരിക്കയുടെ നടപടിയെ ന്യായീകരിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍

MTV News 0
Share:
MTV News Kerala

അമേരിക്കയുടെ നാടുകടത്തല്‍ നടപടിയെ ന്യായീകരിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. വിലങ്ങണിയിച്ച് നാടുകടത്തുന്നത് ഇതാദ്യമായല്ലെന്നാണ് അദ്ദേഹത്തിന്‍റെ വിശദീകരണം. അമേരിക്കയില്‍ നിന്നും നാടുകടത്തുന്നവരുടെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടോയെന്ന പ്രതിപക്ഷ ചോദ്യത്തില്‍ നിന്നും വിദേശകാര്യമന്ത്രി ഒഴിഞ്ഞുമാറി. തുടർന്ന് പാര്‍ലമെന്‍റിന് പുറത്ത് ഇടതുപക്ഷ എംപിമാര്‍ പ്രതിഷേധം നടത്തി. 104 ഇന്ത്യക്കാരെ നാടുകടത്തിയ അമേരിക്കന്‍ നടപടിയെ പൂര്‍ണമായും ന്യായീകരിച്ചുകൊണ്ടായിരുന്നു വിദേശകാര്യമന്ത്രി എസ് ജയശങ്കറുടെ വിശദീകരണം.

നാടുകടത്തല്‍ കേന്ദ്രസര്‍ക്കാര്‍ അറിഞ്ഞിരുന്നു. ആദ്യമായല്ല, അമേരിക്ക അനധികൃത കുടിയേറ്റക്കാരെ വിലങ്ങണിയിച്ച് നാടുകടത്തുന്നതെന്ന വിചിത്രമായ മറുപടിയും വിദേശകാര്യമന്ത്രി നല്‍കി. യുഎസ് സൈനിക വിമാനത്തിന് ഇന്ത്യയിലിറങ്ങാന്‍ അനുമതി നല്‍കിയിരുന്നോ എന്നതടക്കം ചോദ്യങ്ങള്‍ പ്രതിപക്ഷം ഉന്നയിച്ചു.

നാടുകടത്തപ്പെട്ടവര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്ററില്‍ നിന്നും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി ചോദിച്ചു. ഇനി എത്ര പേര്‍ കുടിയേറ്റക്കാരായി ഉണ്ടെന്ന ചോദ്യവും അദ്ദേഹം ഉയര്‍ത്തി. യുഎസ് സൈനിക വിമാനത്തിന് ഇന്ത്യ അനുമതി നല്‍കിയെന്ന് വ്യക്തമാക്കിയ വിദേശകാര്യമന്ത്രി ഇനിയും എത്രപേരെ കൊണ്ടുവരാനുണ്ടെന്ന പ്രതിപക്ഷ ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞുമാറി. ലോക്‌സഭയും രാജ്യസഭയും നിരവധി തവണയാണ് പ്രതിപക്ഷ പ്രതിഷേധത്തില്‍ തടസ്സപ്പെട്ടത്. ഇതോടെ കേന്ദ്രസര്‍ക്കാര്‍ വിശദീകരണത്തിന് വഴങ്ങുകയായിരുന്നു. പാര്‍ലമെന്റിന് പുറത്തും ഇന്ത്യാ സഖ്യം പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിച്ചിരുന്നു. വിദേശകാര്യമന്ത്രിയുടെ മറുപടിയില്‍ പ്രതിഷേധം അറിയിച്ച് പാര്‍മെന്റിന് പുറത്ത് ഇടതുപക്ഷ എംപിമാരും പ്രതിഷേധം തീര്‍ത്തു.

Share:
MTV News Keralaഅമേരിക്കയുടെ നാടുകടത്തല്‍ നടപടിയെ ന്യായീകരിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. വിലങ്ങണിയിച്ച് നാടുകടത്തുന്നത് ഇതാദ്യമായല്ലെന്നാണ് അദ്ദേഹത്തിന്‍റെ വിശദീകരണം. അമേരിക്കയില്‍ നിന്നും നാടുകടത്തുന്നവരുടെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടോയെന്ന പ്രതിപക്ഷ ചോദ്യത്തില്‍ നിന്നും വിദേശകാര്യമന്ത്രി ഒഴിഞ്ഞുമാറി. തുടർന്ന് പാര്‍ലമെന്‍റിന് പുറത്ത് ഇടതുപക്ഷ എംപിമാര്‍ പ്രതിഷേധം നടത്തി. 104 ഇന്ത്യക്കാരെ നാടുകടത്തിയ അമേരിക്കന്‍ നടപടിയെ പൂര്‍ണമായും ന്യായീകരിച്ചുകൊണ്ടായിരുന്നു വിദേശകാര്യമന്ത്രി എസ് ജയശങ്കറുടെ വിശദീകരണം. നാടുകടത്തല്‍ കേന്ദ്രസര്‍ക്കാര്‍ അറിഞ്ഞിരുന്നു. ആദ്യമായല്ല, അമേരിക്ക അനധികൃത കുടിയേറ്റക്കാരെ വിലങ്ങണിയിച്ച് നാടുകടത്തുന്നതെന്ന വിചിത്രമായ മറുപടിയും വിദേശകാര്യമന്ത്രി നല്‍കി....‘വിലങ്ങണിയിച്ച് നാടുകടത്തുന്നത് ഇതാദ്യമായല്ല’; അമേരിക്കയുടെ നടപടിയെ ന്യായീകരിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍