Homeപ്രാദേശികം‘വീട്ടില്‍ കയറി തല്ലും’; എംകെ രാഘവനെതിരെ ഒരു വിഭാഗം കോൺഗ്രസുകാരുടെ പ്രതിഷേധ മാർച്ച്, കോലം കത്തിച്ചു

‘വീട്ടില്‍ കയറി തല്ലും’; എംകെ രാഘവനെതിരെ ഒരു വിഭാഗം കോൺഗ്രസുകാരുടെ പ്രതിഷേധ മാർച്ച്, കോലം കത്തിച്ചു
കോഴിക്കോട്: കണ്ണൂരിലെ മാടായി കോളേജ് നിയമന വിവാദത്തില്‍ കണ്ണൂര്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് മുറുകുന്നു. എംകെ രാഘവന്റെ കണ്ണൂരിലെ വീട്ടിലേക്ക് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. വീട്ടില്‍ കയറി തല്ലുമെന്നും നിന്നെ ഞങ്ങള്‍ എടുത്തോളാം എന്നുമുള്ള ഭീഷണി മുഴക്കിയായിരുന്നു പ്രതിഷേധ പ്രകടനം.
എം കെ രാഘന്റെ വീട്ടിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ വീടിന് മുന്നില്‍ കോലം കത്തിച്ചു. അത്യന്തം പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് പ്രതിഷേധ പ്രകടനത്തില്‍ മുഴങ്ങിയത്. പ്രതിഷേധം തുടരുമെന്നും ഇവര്‍ വ്യക്തമാക്കി.
- Advertisement -
© Copyright - MTV News Kerala 2021
View Comments (0)