വൈദ്യുതി നിരക്ക് വർധനക്കെതിരെ ആം ആദ്മി പാർട്ടി പ്രതിഷേധിച്ചു.

MTV News 0
Share:
MTV News Kerala

കൂടരഞ്ഞി : ഉപഭോക്താക്കളുടെ എതിർപ്പിനെ മറികടന്നു വൈദ്യുതി ചാർജ് വർധിപ്പിക്കാൻ ഉള്ള തീരുമാനം കുറുവാ സംഘത്തെ നാണിപ്പിക്കുന്ന തരത്തിൽ ഉള്ള കെഎസ്ഇബിയുടെ കൊള്ളയ്ക്ക് സർക്കാർ കൂട്ട് നില്കുന്നതിനു തുല്യമാണ്. 2022-2023 സാമ്പത്തിക വർഷം 218 കോടി രൂപ ലാഭത്തിൽ ഉള്ള കമ്പനി ആണ് കെ എസ് ഇ ബി. എന്നിരിക്കെ നിരക്ക് വർദ്ധനവ് അനാവശ്യമായ ഒന്നാണ്.

നിലവിൽ കൃത്യമായ മാനേജ്മെന്റ് വഴി 100 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകാൻ കഴിയുന്ന സാഹചര്യം കെ എസ് ഇ ബിക്കുണ്ട്‌ എന്ന് പഠനങ്ങൾ പറയുന്നു എന്നിരിക്കെ ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്ന നടപടിയുമായി ബോർഡും സർക്കാരും മുന്നോട്ട് പോയാൽ ആം ആദ്മി പാർട്ടി പൊതു ജനങ്ങളെ അണിനിരത്തിരി അത്തരം ശ്രമങ്ങളെ പ്രതിരോധിക്കും.

ജെയിംസ് മറ്റത്തിൽ, മനു പൈമ്പിള്ളിൽ, അബ്രഹാം വാമറ്റത്തിൽ, സെബാസ്റ്റ്യൻ കാക്കിയാനി, ബേബി ആലക്കൽ, തങ്കച്ചൻ തെക്കേക്കര, എന്നിവർ നേതൃത്വം നൽകി.