വർ​ഗീയതക്കെതിരെ സൗഹൃദ ക്രിസ്‌മസ്‌ കരോളുമായി ഡിവൈഎഫ്ഐ

MTV News 0
Share:
MTV News Kerala

പാലക്കാട്‌ നല്ലേപ്പുള്ളി ഗവണ്മെന്റ് യുപി സ്കൂളിൽ ക്രിസ്മസ് ആഘോഷം വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ ഡി വൈ എഫ് ഐ ചിറ്റൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗഹൃദ ക്രിസ്‍മസ് കരോൾ സംഘടിപ്പിച്ചു. സ്കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച സൗഹൃദ ക്രിസ്മസ് കരോൾ ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് ആർ ജയദേവൻ ഉദ്ഘാടനം ചെയ്തു.

വിശ്വഹിന്ദു പരിഷത്തിന്റെ നാടിനെ വിഭജിക്കുന്ന വർഗീയക്കെതിരെ എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചാണ് ഡിവൈഎഫ്ഐ സൗഹൃദ ക്രിസ്മസ് കരോൾ സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് നല്ലേപ്പിള്ളി ഗവണ്മെന്റ് യുപി സ്കൂളിൽ ക്രിസ്മസ് ആഘോഷത്തിനിടെ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകരെത്തി വിദ്യാർത്ഥികളെയും അധ്യാപകരെയും ഭീഷണിപ്പെടുത്തിയത്. ക്രിസ്മസ് ആഘോഷമല്ല ശ്രീകൃഷ്ണജയന്തിയാണ് ആഘോഷിക്കേണ്ടതെന്നും പറഞ്ഞാണ് അക്രമം അഴിച്ചുവിട്ടത്.

വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി കെ അനിൽകുമാർ, ബജരംഗദൾ ജില്ലാ സംയോജക് വി. സുശാസനൻ,വിശ്വഹിന്ദു പരിഷത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് കെ വേലായുധൻ എന്നിവർ ചേർന്നാണ് ആക്രമണം നടത്തിയത്. ഇതിനെതിരെയാണ് ചിറ്റൂർ ഡിവൈഎഫ്ഐ ബ്ലോക്ക്‌ കമ്മിറ്റി പ്രതിഷേധസൂചകമായി സൗഹൃദ ക്രിസ്മസ് കരോൾ നടത്തിയത്.ഇത്തരം ചിന്താഗതിയുള്ള ആൾക്കാരെ തുരത്തണമെന്ന് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ആർ ജയദേവൻ സംസാരിച്ചു.