ശബരിമലയിൽ ദിലീപിന് വിഐപി പരിഗണന; വിമർശനവുമായി ഹൈക്കോടതി, ‘വിഷയം ചെറുതായി കാണാനാകില്ല’
കൊച്ചി: ശബരിമലയില്‍ നടൻ ദിലീപ് വിഐപി പരിഗണനയിൽ ദർശനത്തിന് അവസരമൊരുക്കിയതിനെതിരെ കടുത്ത ഹൈക്കോടതി. വിഷയം ചെറുതായി കാണാനാകില്ലെന്ന് പറഞ്ഞ കോടതി, ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കാനും കോടതി നിർദേശിച്ചു. ഉച്ചയ്ക്ക് 12.30 ന് മറുപടി അറിയിക്കണമെന്നാണ് ദേവസ്വം ബോർഡിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കുട്ടികളടക്കം നിരവധി തീർത്ഥാടകർ കാത്തുനിൽക്കുമ്പോൾ സിനിമാ താരത്തിന് ആരാണ് ഇത്രയും സമയം ദർശനത്തിന് അനുമതി നൽകിയതെന്ന് ഡിവിഷൻ ബെഞ്ച് ചോദിച്ചു. മണിക്കൂറുകൾ ക്യൂവിൽ നിന്ന ഭക്തർക്കാണ് ഇതുമൂലം കൃത്യമായി ദർശനം നടത്താനാകാതെ മടങ്ങിപ്പോകേണ്ടിവന്നത്. ഹരിവരാസനം ചൊല്ലിത്തീരും വരെ സോപാനത്തിന് മുന്നിൽ പൊലീസ് അകമ്പടിയോടെ ദിലീപിന് തൊഴുത് നിൽക്കാൻ ആരാണ് അവസരമൊരുക്കിയതെന്നും ദേവസ്വം ബെഞ്ച് ആരാഞ്ഞു. ഉത്തരവാദികൾക്കെതിരെ കർശന നടപടി വേണമെന്ന് നിർദേശിച്ച കോടതി സിസിടിവി ദൃശ്യങ്ങളടക്കം അടുത്ത ദിവസം ഹാജരാക്കാനും ആവശ്യപ്പെട്ടു.
© Copyright - MTV News Kerala 2021
View Comments (0)