ശബരിമല: നട ജനുവരി 20ന് അടയ്ക്കും, 19 വരെ ദർശനം നടത്താം; കേരളം സാക്ഷ്യം വഹിച്ചത് പരാതിരഹിത തീർത്ഥാടന കാലത്തിന്
പത്തനംതിട്ട: ശബരിമല നട ജനുവരി 20ന് അടയ്ക്കും. ജനുവരി 19 വരെ തീർത്ഥാടകർക്ക് അയ്യപ്പ ദർശനം നടത്താൻ അവസരമുണ്ടാകും. പരാതി രഹിത തീർത്ഥാടന കാലത്തിനാണ് ഇത്തവണ കേരളം സാക്ഷ്യം വഹിച്ചത്. 19ന് വൈകുന്നേരം ആറുമണിവരെ തീർത്ഥാടകരെ പമ്പിൽ നിന്ന് സന്നിധാനത്തേക്ക് കടത്തിവിടും. തുടർന്ന് അത്താഴ പൂജയ്ക്കു ശേഷം മണിമണ്ഡപത്തിന് മുൻപിൽ നടക്കുന്ന ഗുരുതിയോടെ മകരവിളക്ക് തീർഥാടനം സമാപിക്കും.
ജനുവരി 20ന് പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് ദർശനം. രാവിലെ തിരുവാഭരണ മടക്കഘോഷയാത്ര പുറപ്പെടും. 5.30ന് ഗണപതി ഹോമത്തിനു ശേഷമാന് യാത്ര പുറപ്പെടുക. രാജപ്രതിനിധിയുടെ ദർശനത്തിന് ശേഷം മേൽശാന്തി അയ്യപ്പവിഗ്രഹത്തിൽ വിഭൂതിയഭിഷേകം നടത്തി ഹരിവരാസനം ചൊല്ലി നട അടയ്ക്കും.
പരാതിരഹിത മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനാണ് ഇത്തവണ കേരളം സാക്ഷ്യം വഹിച്ചത്. ശബരിമല സീസൺ ആരംഭിക്കുന്നതിനുമുമ്പ് ആശങ്കകൾ പ്രതിപക്ഷ നേതാക്കൾ പങ്കുവെച്ചിരുന്നു. ചിലർ സുവർണ്ണാവസരം തുറക്കപ്പെടും എന്നും കരുതിയിരുന്നു. എന്നാൽ ഈ വർഷത്തെ മണ്ഡല മകരവിളക്ക് തീർത്ഥാടനം പൂർത്തിയാകുമ്പോൾ ഒരു കോണിൽ നിന്ന് പോലും പരാതി ഉയർന്നില്ല. ശബരിമലയിൽ എത്തിയ എല്ലാവർക്കും സുഖദർശനം സാധ്യമാകുന്ന തരത്തിൽ ആയിരുന്നു ദേവസ്വം ബോർഡിന്റെയും സംസ്ഥാന സർക്കാരിന്റെയും മുന്നൊരുക്കങ്ങൾ.
© Copyright - MTV News Kerala 2021
View Comments (0)