‘ശൈത്യകാലത്തെ സാധാരണ അണുബാധ’; പുതിയ വൈറസിനെ പേടിക്കേണ്ടെന്ന് ചൈന; ആശങ്ക വേണ്ടെന്ന് കേന്ദ്രസർക്കാർ
ബെയ്‌ജിങ്: ചൈനയിലെ ഹ്യൂമന്‍ മെറ്റന്യൂമോവൈറസ് വ്യാപനത്തിൽ ആശങ്ക വേണ്ടെന്നും വ്യാപനത്തെ നിരീക്ഷിച്ച് വരികയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം. വൈറസ് വ്യാപന റിപ്പോര്‍ട്ടുകള്‍ ചൈന നിഷേധിച്ചു. ശൈത്യകാലത്തെ സാധാരണ അണുബാധ മാത്രമേയുളളൂവെന്നും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ശ്വാസകോശ അണുബാധ കുറവാണെന്നുമാണ് ചൈനയുടെ വിശദീകരണം.
ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന അണുബാധയാണ് എച്ച്എംപിവി അഥവാ ഹ്യൂമണ്‍ മെറ്റാന്യൂമോവൈറസ്. ന്യുമോണിയ വിഭാഗത്തില്‍പ്പെട്ട രോഗമായാണ് ഇതിനെ ലിസ്റ്റ് ചെയ്തിരിക്കുന്നത്. കുട്ടികള്‍, പ്രായമായവര്‍ തുടങ്ങി എല്ലാ പ്രായത്തിലുള്ളവരെയും ഈ രോഗം ബാധിക്കാമെന്നാണ് ഡിസിസി (യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അന്റ് പ്രവന്‍ഷന്‍) വ്യക്തമാക്കുന്നത്. 2001ലാണ് ആദ്യമായി എച്ച്എംപിവി സ്ഥിരീകരിക്കപ്പെട്ടത്.
കൊവിഡ് 19 വൈറസുമായി നിരവധി സാമ്യതകള്‍ എച്ച്എംപിവിക്കുണ്ട്. വൈറസ് ബാധ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. പകരുന്ന രീതിയിലും രണ്ട് രോഗങ്ങള്‍ തമ്മില്‍ സാമ്യമുണ്ട്. എന്നാല്‍ ശൈത്യകാലത്തോ ചൂട് കുറഞ്ഞ കാലാവസ്ഥയിലോ ആണ് എച്ച്എംപിവി വ്യാപനം കൂടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
© Copyright - MTV News Kerala 2021
View Comments (0)