ഷെയ്ഖ് ഹസീന നിയമനടപടി നേരിടണം, തിരിച്ചയക്കണം; ഇന്ത്യയോട് ബംഗ്ലാദേശ്

MTV News 0
Share:
MTV News Kerala

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് നിയമ നടപടി നേരിടേണ്ടതിനാല്‍ മടക്കി അയക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയ്ക്ക് കത്തയച്ച് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍. Iനയതന്ത്രതലത്തില്‍ കത്തയച്ചത് ഇക്കാര്യം ചൂണ്ടിക്കാട്ടിയാണെന്ന് ഇടക്കാല സര്‍ക്കാരിലെ വിദേശകാര്യ ഉപദേഷ്ടാവ് തൗഹീദ് ഹുസൈന്‍ വ്യക്തമാക്കി. ഇക്കഴിഞ്ഞ ഓഗസ്റ്റ് അഞ്ച് മുതല്‍ ഹസീന ഇന്ത്യയിലാണ്. ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്നാണ് അവര്‍ക്ക് അധികാരം നഷ്ടപ്പെട്ടത്.

ഇന്ത്യയില്‍ താമസിക്കുന്ന ഹസീന ബംഗ്ലാദേശ് സര്‍ക്കാരിനെതിരെ ചില പ്രസ്താവനകള്‍ നടത്തിയിരുന്നു. ഇത് ആശങ്കാജനകമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും ബംഗ്ലാദേശ് മുഖ്യ ഉപദേഷ്ടാവ് യൂനുസും ചര്‍ച്ച നടത്തിയതിന് ശേഷം പുറത്തുവന്ന പ്രസ്താവനയില്‍ യൂനുസിന്റെ ഓഫീസ് വ്യക്തമാക്കിയിരുന്നു.

179 കൊലകുറ്റങ്ങള്‍ ഉള്‍പ്പെടെ 200ല്‍ അധികം കേസുകളാണ് ഹസീനയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. വംശഹത്യ, തട്ടിക്കൊണ്ടുപോകല്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടും. പലതും വധശിക്ഷ തന്നെ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണ്. അതിനാല്‍ ബംഗ്ലാദേശിന്റെ അപേക്ഷ ഇന്ത്യയ്ക്ക് പരിഗണിക്കാതിരിക്കാന്‍ കഴിയില്ല.

Share:
MTV News Keralaബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് നിയമ നടപടി നേരിടേണ്ടതിനാല്‍ മടക്കി അയക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയ്ക്ക് കത്തയച്ച് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍. Iനയതന്ത്രതലത്തില്‍ കത്തയച്ചത് ഇക്കാര്യം ചൂണ്ടിക്കാട്ടിയാണെന്ന് ഇടക്കാല സര്‍ക്കാരിലെ വിദേശകാര്യ ഉപദേഷ്ടാവ് തൗഹീദ് ഹുസൈന്‍ വ്യക്തമാക്കി. ഇക്കഴിഞ്ഞ ഓഗസ്റ്റ് അഞ്ച് മുതല്‍ ഹസീന ഇന്ത്യയിലാണ്. ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്നാണ് അവര്‍ക്ക് അധികാരം നഷ്ടപ്പെട്ടത്. ഇന്ത്യയില്‍ താമസിക്കുന്ന ഹസീന ബംഗ്ലാദേശ് സര്‍ക്കാരിനെതിരെ ചില പ്രസ്താവനകള്‍ നടത്തിയിരുന്നു. ഇത് ആശങ്കാജനകമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം...ഷെയ്ഖ് ഹസീന നിയമനടപടി നേരിടണം, തിരിച്ചയക്കണം; ഇന്ത്യയോട് ബംഗ്ലാദേശ്