സഞ്ചാരയോഗ്യമെന്ന് വനംവകുപ്പ്; മുക്കുഴി വഴിയുള്ള കാനനപാത വീണ്ടും തുറന്നു

MTV News 0
Share:
MTV News Kerala

പത്തനംതിട്ട: വണ്ടിപ്പെരിയാർ-സത്രം-മുക്കുഴി-പുല്ലുമേട് കാനനപാതയിലൂടെയുള്ള ശബരിമല തീർത്ഥാടനം പുനരാരംഭിച്ചു. കനത്ത മഴയെത്തുടർന്ന് തീർഥാടകരുടെ സുരക്ഷ മുൻനിർത്തി കാനനപാതയിൽ ഇടുക്കി ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തിയിരുന്നു.
കാനനപാത സുരക്ഷിതവും സഞ്ചാരയോഗ്യവുമാണെന്ന് വനം വകുപ്പ് റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് നിരോധനം നീക്കിയത്. പൊലീസിന്റെയും ആരോഗ്യവകുപ്പിന്റെയും വനംവകുപ്പിന്റെയും സേവനം പാതയിൽ ലഭ്യമാണ്. ബുധനാഴ്ച 581 പേരെയാണ് ഈ വഴി കടത്തിവിട്ടത്.