
സമസ്തയിൽ അച്ചടക്ക നടപടി. സമസ്ത മുശാവറ അംഗം മുസ്തഫൽ ഫൈസിയെ സസ്പെൻഡ് ചെയ്തു. ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരെ വിമർശനം ഉന്നയിച്ചതിനാണ് നടപടി. ലീഗിനെ വിമർശിച്ചും മാറ്റി നിർത്തിയും സമസ്തക്ക് നിലനിൽപ്പില്ലെന്ന് നേതൃത്വം മനസ്സിലാക്കണമെന്നായിരുന്നു മുസ്തഫൽ ഫൈസിയുടെ വിമർശനം. വൈകി വന്നവർ ദിശ നിർണയിക്കുന്ന രീതിയാണ് ഇപ്പോൾ സമസ്തയിൽ ഉള്ളത് എന്നടതടക്കമുള്ള വിമർശനങ്ങളും ഫൈസി ഉയർത്തിയിരുന്നു. ഇത് നേതൃത്വത്തിനെതിരായ നീക്കമാണ് എന്ന് ആരോപിച്ചാണ് നടപടി.
മുശാവറയിലെ ലീഗ് അനുകൂലിയായിരുന്നു മുസ്തഫൽ ഫൈസി. ലീഗിന് വേണ്ടി ആയിരുന്നു വിവാദമാവുമെന്ന് ഉറപ്പായ പ്രസംഗം അദ്ദേഹം നടത്തിയത്. സമസ്ത അധ്യക്ഷനെ അവഹേളിക്കുന്ന പ്രസ്താവന നടത്തിയ അംഗത്തിനെതിരെ കടുത്ത നടപടി വേണമെന്ന് മുശാവറയിൽ ആവശ്യം ഉയർന്നു. മുസ്തഫൽ ഫൈസിയെ ലീഗ് അനുകൂലികളും പിന്തുണച്ചില്ല എന്നാണ് ലഭിക്കുന്ന വിവരം.
മുസ്തഫൽ ഫൈസിയോട് വിശദീകരണം തേടാതെയാണ് സസ്പെൻഡ് ചെയ്തത്. മുശാവറ യോഗത്തിന് ശേഷം നടന്ന സമസ്ത നൂറാം വാർഷിക സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗത്തിൽ നിന്ന് സാദിഖലി ശിഹാബ് തങ്ങൾ, ബഹാഉദ്ദീൻ മുഹമ്മദ് നദ്വി, എംസി മായിൻ ഹാജി, യു ഷാഫി ഹാജി തുടങ്ങിയ നേതാക്കൾ വിട്ടുനിന്നു.
© Copyright - MTV News Kerala 2021
View Comments (0)