‘സമാധാന മേഖല’യിലും ഇസ്രയേൽ ക്രൂരത; രണ്ട് ദിവസത്തിനിടെ ഗാസയില്‍ കൊല്ലപ്പെട്ടത് 140 പലസ്തീനികൾ

MTV News 0
Share:
MTV News Kerala

ജറുസലേം: വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കാനിരിക്കെ ഗാസയില്‍ ആക്രമണം ശക്തമാക്കി ഇസ്രായേല്‍. തെക്കന്‍ ഗാസയിലെ അല്‍ മവാസിയിലും, ഖാന്‍ യൂനിസിലുമാണ് ഇസ്രയേൽ ആക്രമണം കടുപ്പിച്ചത്. ഇതോടെ പുതുവർഷതുടക്കത്തിൽ തന്നെ അശാന്തി പടർന്ന ഗാസയിൽ രണ്ട് ദിവസത്തിനിടെ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 140 ആയി.

അൽ മവാസിയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഗാസയിലെ ഉന്നത പൊലീസ് മേധാവിയും കൊല്ലപ്പെട്ടിരുന്നു. സമാധാനമേഖലയായി പ്രഖ്യാപിച്ചിരുന്ന മേഖലയായിരുന്നു അല്‍ മവാസി. ഇവിടുത്തെ ഹമാസ് കമാൻഡ് സെന്ററുകളാണ് അക്രമിച്ചതെന്നാണ് ഇസ്രയേൽ അവകാശവാദം . ജനുവരി രണ്ടിന് മാത്രം നടന്ന വിവിധ ആക്രമണങ്ങളിൽ 71 പേരാണ് കൊല്ലപ്പെട്ടത്. അന്നേ ദിവസം 30ഓളം മേഖലകളിലാണ് ഇസ്രയേൽ ആക്രമണം നടത്തിയത്.

അതേസമയം, കഴിഞ്ഞ ദിവസം പുലർച്ചെ ഇസ്രയേലിലേക്കെ യെമനിലെ ഹൂതി വിമതർ മിസൈലാക്രമണം നടത്തിയിരുന്നു. ആളപായമില്ലെങ്കിലും മധ്യ ഇസ്രയേലിലും, ജറുസലേമിലും, മുന്നറിയിപ്പുമായി സൈറണുകൾ മുഴങ്ങിയിരുന്നു.