
ഷൊര്‍ണൂരിന് സമീപം വഴിയില്‍ ഒന്നര മണിക്കൂറായി കുടുങ്ങി വന്ദേഭാരത്. എസിയും വാതിലും പ്രവർത്തിക്കുന്നില്ല. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വന്ദേഭാരത് വഴിയില്‍ കുടുങ്ങിയത്. ബാറ്ററി സംബന്ധിച്ച പ്രശ്‌നമാണ് കാരണമെന്നും ഇത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും റെയില്‍വേ അധികൃതര്‍ പ്രതികരിച്ചു. ഷൊര്‍ണൂര്‍ ബി ക്യാബിനിലാണ് വന്ദേഭാരത് കുടുങ്ങിയത്. വാതില്‍ തുറക്കാന്‍ കഴിയുന്നില്ലെന്നും എസി പ്രവര്‍ത്തിക്കുന്നില്ല എന്നുമാണ് വിവരങ്ങള്‍.
- Advertisement -
© Copyright - MTV News Kerala 2021
View Comments (0)