Homeപ്രാദേശികംസിപിഎമ്മിന് വീണ്ടും തിരിച്ചടി; മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശേരി ബിജെപിയിലേക്ക്

സിപിഎമ്മിന് വീണ്ടും തിരിച്ചടി; മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശേരി ബിജെപിയിലേക്ക്
തിരുവനന്തപുരം : സിപിഎം മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശേരി ബിജെപിയിലേക്ക്. രാവിലെ 11 മണിക്ക് ബിജെപി നേതാക്കൾ മധുവിന്റെ വീട്ടിലേക്ക് എത്തി ഔദ്യോഗികമായി ക്ഷണിക്കും. ഇന്നലെ രാത്രി വൈകി മധു മുല്ലശ്ശേരി ബിജെപി സംസ്ഥാന നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു.അതേസമയം, തനിക്കെതിരെ ആരോപണമുന്നയിച്ച സാമ്പത്തികവും സംഘടാവിരുദ്ധവുമായ പരാതികളുടെ നിഴലിൽ നിൽക്കുന്ന മുല്ലശേരി മധുവിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി നിയമ നടപടി സ്വീകരിക്കും. ഇതിനിടയിലാണ് പാർട്ടി അംഗത്വത്തിൽ നിന്ന് പുറത്താക്കി. സിപിഎം മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശേരി ബിജെപിയിൽ ഇന്ന് അംഗത്വമെടുക്കവേയാണ് തിടുക്കപ്പെട്ട് സിപിഎം പുറത്താക്കൽ. ഇന്നലെ രാത്രി വൈകി മധു മുല്ലശ്ശേരി ബിജെപി സംസ്ഥാന നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു.
- Advertisement -
© Copyright - MTV News Kerala 2021
View Comments (0)