
സിപിഐഎം ജില്ലാ സമ്മേളനത്തിനോട് അനുബന്ധിച്ച് നിർമിച്ച സംഘാടക സമിതി ഓഫീസടക്കം അജ്ഞാത സംഘം നശിപ്പിച്ചു
കോഴിക്കോട്: കോഴിക്കോട് വടകരയിൽ സിപിഐഎം ജില്ലാ സമ്മേളനത്തിനോട് അനുബന്ധിച്ച് നിർമിച്ച സംഘാടക സമിതി ഓഫീസും , കൊടി മരങ്ങളും, കൊടികളും അജ്ഞാത സംഘം നശിപ്പിച്ചു. വില്ല്യാപ്പള്ളി കണിയാംങ്കണ്ടി പാലത്തിന് സമീപം നിർമ്മിച്ച ഓഫീസും, കൊടികളും, കൊടിമരങ്ങളുമാണ് ഇരുട്ടിൻ്റെ മറവിൽ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചത്.
കഴിഞ്ഞ ദിവസം പുലർച്ചെ ഇതിന് സമീപത്ത് വില്യാപ്പള്ളി മൈകുളങ്ങരത്താഴെ, വിദ്യാർത്ഥി സംഘടനയായ ആർവൈജെഡി ഏകദിന ക്യാമ്പിനോട് അനുബന്ധിച്ചും പന്തലും, കസേരകളും തീ വെച്ച് സാമൂഹ്യവിരുദ്ധർ നശിപ്പിച്ചിരുന്നു.
സംഭവത്തിൽ വടകര പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവത്തിൽ സിപിഐഎം വില്യാപ്പള്ളി ലോക്കൽ കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
© Copyright - MTV News Kerala 2021
View Comments (0)