സിറിയയിൽ ഇന്ത്യൻ പൗരന്മാരെല്ലാവരും സുരക്ഷിതരാണെന്ന് റിപ്പോർട്ട്

MTV News 0
Share:
MTV News Kerala

ന്യൂഡൽഹി: അട്ടിമറി നീക്കത്തിലൂടെ ഭരണം ഭീകരർ പിടിച്ചെടുത്ത സിറിയയിൽ എല്ലാ ഇന്ത്യൻ പൗരന്മാരും സുരക്ഷിതരാണെന്ന് റിപ്പോർട്ട്‌. എംബസി എല്ലാ ഇന്ത്യൻ പൗരന്മാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അവർ സുരക്ഷിതരാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഔദ്യോഗിക കണക്കുകൾ പ്രകാരം 90 ഇന്ത്യൻ പൗരന്മാരാണ്‌ സിറിയയിലുള്ളത്‌. ഇതിൽ 14 പേർ യുഎന്നിന്റെ വിവിധ സംഘടനകളിൽ ജോലി ചെയ്യുന്നവരാണ്‌.

ഇന്ത്യൻ എംബസി ദമാസ്‌കസിൽ പ്രവർത്തിക്കുന്നുണ്ടെന്നും സിറിയയിലെ ഇന്ത്യൻ പൗരന്മാരെ സഹായിക്കാൻ എംബസി സജ്ജമാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.