മാവൂർ:സുവർണ ജൂബിലി ആഘോഷിക്കുന്ന ഗവ.. ഹയർ സെക്കണ്ടറി സ്കൂൾ മാവൂരിൽ അൻപത് വിദ്യാർഥികൾക്ക് പഠനോപകരണം നൽകുന്ന സുവർണ സ്പർശം 2 K24 ഉദ്ഘാടനം ചെയ്തു. എം.പി ശ്രീ എം.കെ രാഘവൻ പി.ടി.എ പ്രസിഡണ്ട് മൻസൂർ മണ്ണിലിന് പ്രതീകാത്മകമായി സുവർണ സ്പർശം ലോഗോ കൈമാറിയാണ് ഉദ്ഘാടനം ചെയ്തത്. ജില്ലാ പഞ്ചായത്തംഗം സുധ കമ്പളത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഷബീർ.എ.എം. സ്വാഗതം പറഞ്ഞു.പഞ്ചായത്ത് പ്രസിഡണ്ട് വളപ്പിൽ റസാഖ്, വാർഡ് മെമ്പർ മോഹൻദാസ്.എ.പി, വികസന സമിതി ചെയർമാൻ എം. ധർമ്മജൻ, എന്നിവർ സംസാരിച്ചു. പി.ടി.എ വൈസ് പ്രസിഡണ്ട് രാജി ചെറുതൊടുകയിൽ, പഞ്ചായത്തംഗം അപ്പുക്കുഞ്ഞൻ, എന്നിവർ സന്നിഹിതരായിരുന്നു. സുവർണ ജൂബിലി സേവന കമ്മിറ്റി കൺവീനർ സുമയ്യ.കെ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രധാനാധ്യാപകൻ സുമേഷ് കെ. നന്ദി പ്രകാശിപ്പിച്ച ചടങ്ങിൽ സംസ്ഥാന കബഡി ചാമ്പ്യൻഷിപ്പ് ജേതാക്കൾക്കുള്ള അവാർഡ് വിതരണവും. പൂർവ്വ വിദ്യാർഥി അബ്ദുള്ള മങ്ങാട്ട് രചിച്ച സ്കൂൾ സുവർണ ജൂബിലി ഗാനo ‘അൻപതിനഴക് ‘ പ്രകാശനവും നടന്നു. അർഹരായ വിദ്യാർഥികളെ കണ്ടെത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കിയാണ് പഠന മേശയും കസേരയും നൽകുന്നത്. പൂർവ്വ വിദ്യാർഥികളും അധ്യാപകരും സ്പോൺസർഷിപ്പിലൂടെയാണ് വിതരണം ചെയ്യാനുള്ള പഠനോപകരണം കണ്ടെത്തിയത്.സുവർണ ജൂബിലി സമ്മാനകൂപ്പൺ വിജയികൾക്കുള്ള ഉപഹാര വിതരണം ഗ്രാമ പഞ്ചയത്ത് പ്രസിഡൻ്റ് ശ്രീ വളപ്പിൽ റസാഖ് നിർവഹിച്ചു.’അമ്പതിനഴക്’ സുവർണ ജൂബിലി ഗാന പ്രകാശനം ഗ്രാമ പഞ്ചായത്ത് മെമ്പർ എം പി മോഹൻദാസ് നിർവഹിച്ചു
© Copyright - MTV News Kerala 2021
View Comments (0)