കോഴിക്കോട്:സോഫ വർക്ക് നടത്തുന്ന സ്ഥാപനത്തിൽ തീപിടിച്ചു.ഫറോക്ക് മുൻസിപ്പാലിറ്റിയിലെ കരുവൻ തിരുത്തി വില്ലേജ് ഓഫീസിന് എതിർവശത്തെ
സോഫ നിർമ്മാണം നടത്തുന്ന സ്ഥാപനത്തിലാണ് തീ പിടിച്ചത്.
സ്ഥാപനത്തിൽ നിന്നും പുക ഉയരുന്നത് കണ്ടതോടെയാണ് വിവരം പുറത്തിറഞ്ഞത്. ആദ്യംപരിസരവാസികൾ ഓടിയെത്തി തീ അണയ്ക്കാൻ ശ്രമിച്ചു.
എന്നാൽ തീ നിയന്ത്രിക്കാൻ പറ്റാതായതോടെ
മീഞ്ചന്ത ഫയർ ഓഫീസിൽ വിവരമറിയിച്ചു.
തുടർന്ന് ഫയർ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി
ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം തീ അണച്ചു.ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായി കരുതുന്നത്.
പെട്ടെന്ന് തന്നെ തീ നിയന്ത്രിക്കാൻ ആയത് വലിയ അപകടമാണ് ഒഴിവാക്കിയത്.തീപിടുത്തത്തിൽ സ്ഥാപനത്തിനുള്ളിൽ ഉണ്ടായിരുന്ന നിരവധി സോഫകളും നിർമ്മാണ സാമഗ്രികളും കത്തി നശിച്ചു.
മീഞ്ചന്ത ഫയർ സ്റ്റേഷൻ ഓഫീസർ
എം കെ പ്രമോദ് കുമാർ,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സജിത്ത്, ഡബ്ല്യു.അനിൽ,
പി അനൂപ്, അബ്ദുൽസലാം, വുമൺ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ട്രെയിനികളായ
ബി ലിൻസി, ഐശ്വര്യ, ഹോം ഗാർഡ് മാരായ കൃഷ്ണകുമാർ,അനൂപ്, ശ്രീനാഥ് എന്നിവർ നേതൃത്വം നൽകി.
© Copyright - MTV News Kerala 2021
View Comments (0)