സ്കൂൾ കലോത്സവത്തിന് സുരക്ഷാ ഓഡിറ്റിങ് നടത്തണം; പൊതുവിദ്യാഭ്യാസ മന്ത്രിക്ക് പ്രതിപക്ഷ നേതാവിൻ്റെ കത്ത്
തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിന് സുരക്ഷാ ഓഡിറ്റിങ് നടത്തണമെന്ന് ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ മന്ത്രിക്ക് പ്രതിപക്ഷ നേതാവിൻ്റെ കത്ത്. കൊച്ചിയിൽ ഉമാ തോമസ് എംഎൽഎ സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവത്തിൽ വേദിയിൽ നിന്നും വീണ് പരിക്കേറ്റ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവിൻ്റെ കത്ത്. കൊച്ചിയിലെ ഫ്ലവർഷോയ്ക്കിടെ വീണ് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക് പറ്റിയ സാഹചര്യവും വിഡി സതീശൻ കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
കുട്ടികളും രക്ഷിതാക്കളും അധ്യാപകരും കലാസ്വാദകരും ഉൾപ്പെടെ പതിനായിരക്കണക്കിന് പേർ എത്തിച്ചേരുന്ന സ്കൂൾ കലോത്സവത്തിൻ്റെ സുരക്ഷ കുറ്റമറ്റതും കാര്യക്ഷമവും ആക്കണമെന്നതിനുള്ള മുന്നറിയിപ്പായി കൊച്ചിയിലെ സംഭവങ്ങളെ കാണണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മത്സര വേദികളിലും ഊട്ടുപുരയിലും കുട്ടികൾ താമസിക്കുന്ന സ്കൂളുകളിലും അടിയന്തിരമായി എല്ലാ സർക്കാർ വകുപ്പുകളെയും ഏജൻസികളെയും ഉൾപ്പെടുത്തിയുള്ള സുരക്ഷാ ഓഡിറ്റിങ് നടത്തണമെന്നാണ് കത്തിലെ ആവശ്യം.
© Copyright - MTV News Kerala 2021
View Comments (0)