സ്വര്‍ണവില വീണ്ടും താഴോട്ട്.

MTV News 0
Share:
MTV News Kerala

കൊച്ചി: തുടർച്ചയായി രണ്ടാം ദിവസവും സ്വർണത്തിന് വില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് സ്വർണവില 53,560 ആയി. ഗ്രാമിന് താഴ്ന്നത് പത്തു രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6695 രൂപ. ഇന്നലെയും പവന് 80 രൂപ കുറഞ്ഞിരുന്നു.

ഈ മാസത്തിന്റെ തുടക്കത്തില്‍ 51,600 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഏഴിന് 50,800 രൂപയിലേക്ക് ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് സ്വര്‍ണവില എത്തിയിരുന്നു. തുടര്‍ന്ന് വില ഉയരുന്നതാണ് ദൃശ്യമായത്. 20 ദിവസത്തിനിടെ ഏകദേശം 3000 രൂപയാണ് വര്‍ധിച്ചത്.

കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് നിലവാരത്തിലേക്ക് എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ ദിവസങ്ങളുടെ വ്യത്യാസത്തില്‍ 4500 രൂപയോളമാണ് താഴ്ന്നത്. പിന്നീട് സ്വര്‍ണവില തിരിച്ചുകയറുകയായിരുന്നു.