ഹേമകമ്മറ്റി റിപ്പോര്‍ട്ട്: നീക്കം ചെയ്ത ഭാഗങ്ങള്‍ നാളെ പുറത്ത് വിട്ടേക്കും

MTV News 0
Share:

ഹേമകമ്മറ്റി റിപ്പോര്‍ട്ടിലെ നീക്കം ചെയ്ത ഭാഗങ്ങള്‍ നാളെ പുറത്ത് വിട്ടേക്കും.ഇതു സംബന്ധിച്ച് വിവരാവകാശ കമ്മിഷണർ നാളെ ഉത്തരവിറക്കും. നീക്കം ചെയ്ത ഭാഗങ്ങളുടെ പകര്‍പ്പാകും പുറത്ത് വിടുക.

റിപ്പോർട്ടിലെ 49 മുതല്‍ 53 വരെയുള്ള ഭാഗമാണ് പുറത്ത് വിടുന്നത്. മാധ്യമപ്രവര്‍ത്തകരുടെ അപ്പീലിലാണ് ഈ തീരുമാനം.