ഹോംഷോപ്പ് പദ്ധതി: പതിനഞ്ചാം വാര്‍ഷികാഘോഷ പരിപാടികള്‍ നാളെ

MTV News 0
Share:

 

 

കുടുംബശ്രീ ഹോംഷോപ്പ് പദ്ധതിയുടെ പതിനഞ്ചാം വാര്‍ഷികാഘോഷ പരിപാടികള്‍ നാളെ(ഓഗസ്റ്റ് 30) ബാലുശ്ശേരി ഗ്രീന്‍ അരീന ഓഡിറ്റോറിയത്തില്‍ നടക്കും. എംഎല്‍എമാരായ ടി പി രാമകൃഷ്ണന്‍, കെ എം സച്ചിന്‍ദേവ്, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച് ദിനേശ്, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ അനിത, കുടുംബശ്രീ ഗവേര്‍ണിംഗ് ബോഡി എക്‌സിക്യൂട്ടീവ് അംഗം കെ കെ ലതിക, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ പി സി കവിത, ബി സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കലാപരിപാടികള്‍, അവാര്‍ഡ് വിതരണം തുടങ്ങിയവയും നടക്കും.