
ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ നായര്‍കുഴി ഗവ. ഹോമിയോ ഡിസ്പെന്സറിക്കായി പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം പി ടി എ റഹീം എംഎല്‍എ നിര്‍വഹിച്ചു. ആയുഷ് മിഷന് അനുവദിച്ച 30 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മിക്കുന്ന കെട്ടിടം കണ്‍സല്‍ട്ടിങ് റൂം, ഫാര്‍മസി, വെയ്റ്റിങ് ഏരിയ, ഫീഡിങ് റൂം, ടോയ്ലറ്റ് തുടങ്ങിയ സംവിധാനങ്ങളോടെയാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കല്‍ അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ വി പി എ സിദ്ദീഖ്, റീന മാണ്ടിക്കാവില്‍, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ ഹരീഷ് ബാബു എന്നിവര്‍ സംസാരിച്ചു.
- Advertisement -
© Copyright - MTV News Kerala 2021




View Comments (0)