കാരശ്ശേരിയിൽകോഴിഫാമിലെ 280 കോഴികളെ തെരുവ് നായ്ക്കൾ കടിച്ചു കൊന്നു.

MTV News 0
Share:
MTV News Kerala

കോഴിക്കോട് :കാരശ്ശേരിയിൽകോഴിഫാമിലെ 280 കോഴികളെ തെരുവ് നായ്ക്കൾ കടിച്ചു കൊന്നു.
കാരശ്ശേരി പഞ്ചായത്തിലെ കളരിക്കണ്ടി കുറ്റി പറമ്പ് സ്വദേശി ചോയിമഠത്തിൽ അംജദ്‌ ഖാന്റെ വളർത്തുകോഴികളെയാണ് ഇന്ന് പുലർച്ചെ തെരുവ്
നായകൾ കടിച്ച് കൊന്നത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം അഞ്ച് തെരുവ് നായ്ക്കൾ കൂടിന്റെ നെറ്റ് തകർത്താണ് കൂട്ടിൽ കയറിയത്.

കോഴികളുടെ ശബ്ദം കേട്ട അയൽവാസികൾ അംജദ്‌ ഖാനെ വിവരം അറിയിക്കുകയായിരുന്നു. അംജദ് ഖാൻ വന്ന് നോക്കുമ്പോൾ ആകെയുണ്ടായിരുന്ന 300 കോഴികളിൽ 280 എണ്ണത്തെയും നായ്ക്കൾ കൊന്നിട്ടുണ്ട് .
ഗ്രാമശ്രീ ഇനത്തിൽ പെട്ട ഒരു മാസം പ്രായമുള്ള കോഴികളെയാണ് കൊന്നത്. കാൽ ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
ഈ ഭാഗത്ത് തെരുവ് നായ ശല്യം രൂക്ഷമാണ്. പകൽ സമയങ്ങളിൽ പോലും തെരുവ് നായ്കളുടെശല്യമുണ്ട്.ഇപ്പോൾ കോഴികളെ കൂട്ടമായി കൊന്നൊടുക്കിയതോടെഇനി എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ് അംജദ് ഖാൻഎന്ന കർഷകൻ .