
2024ലെ ഏറ്റവും മികച്ച ടെസ്റ്റ് താരത്തെ പ്രഖ്യാപിച്ച് ഐസിസി; ജസ്പ്രീത് ബുമ്രക്ക് അപൂര്‍വനേട്ടം
2024 ലെ ഐസിസി പുരുഷ ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട് ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രിത് ബുംമ്ര. വെറും 13 മത്സരങ്ങളിൽ നിന്ന് 71 വിക്കറ്റ് വീഴ്ത്തിയ ബുംമ്ര ഈ വർഷം ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായി മാറിയിരുന്നു. ഈയിടെ സമാപിച്ച ബോർഡർ ഗാവസ്കർ ട്രോഫിയിൽ 32 വിക്കറ്റുകൾ നേടി മിന്നും പ്രകടനം നടത്തി.
പരമ്പരയിൽ ഇന്ത്യ ജയിച്ച പെർത്ത് ടെസ്റ്റിൽ നിർണായക പ്രകടനത്തോടപ്പം ഇന്ത്യയെ നയിക്കുകയും ചെയ്തു. നിലവിൽ ചാംപ്യൻസ് ട്രോഫിയ്ക്കുള്ള ടീമിൽ ഇടം പിടിച്ചെങ്കിലും പരിക്ക് മൂലം വിശ്രമത്തിലാണ് ഇന്ത്യയുടെ സ്റ്റാർ പേസറായ ബുംമ്ര. രോഹിത്തിന് ശേഷം ഇന്ത്യയുടെ ഭാവി ക്യാപ്റ്റനായി ബുംമ്രയെ എണ്ണുന്നവരുമുണ്ട്.
2018 ൽ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ താരം 45 മത്സരങ്ങളിൽ നിന്ന് 86 ഇന്നിങ്സുകളിൽ നിന്നായി 205 ടെസ്റ്റ് വിക്കറ്റുകൾ നേടിയിട്ടുണ്ട്. 2.76 ഇക്കോണമിയിൽ 19.4 എന്ന മികച്ച ആവറേജിലാണ് താരം പന്തെറിഞ്ഞുകൊണ്ടിരിക്കുന്നത്
© Copyright - MTV News Kerala 2021
View Comments (0)