24ാം പാർട്ടി കോൺഗ്രസ്: മൂന്ന് പതിറ്റാണ്ടിന് ശേഷം കൊല്ലം സംസ്ഥാന സമ്മേളനവേദിയാകും; സ്വാഗതസംഘം രൂപീകരിച്ചു

MTV News 0
Share:
MTV News Kerala

ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി മാർച്ച് ആറു മുതൽ ഒമ്പതുവരെ മൂന്ന്‌ പതിറ്റാണ്ടിന്‌ ശേഷം കൊല്ലത്ത് നടക്കുന്ന സിപിഐഎം സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിന് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. കേന്ദ്ര കമ്മിറ്റി അംഗം കെഎൻ ബാലഗോപാൽ ചെയർമാനായും ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ സെക്രട്ടറിയായും 1001 പേരുള്ള ജനറൽ കമ്മിറ്റിയും 101 പേരുള്ള എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയും 15 അംഗ സബ്കമ്മിറ്റിയേയും തെരഞ്ഞെടുത്തു.

മഥുരയിൽ 1971ൽ ഡിസംബറിൽ 9ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി കൊല്ലത്ത് സംസ്ഥാന സമ്മേളനം ചേർന്നിരുന്നു. 30 കൊല്ലം മുമ്പ് ചണ്ടിഗഡിൽ 1995 ഫെബ്രരുവരിയിൽ 15ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായും കൊല്ലത്ത് സംസ്ഥാന സമ്മേളനം ചേർന്നിരുന്നു.

മൂന്ന് പതിറ്റാണ്ടിന് ശേഷം കൊല്ലം ആതിഥ്യമരുളുന്ന സിപിഐഎം സംസ്ഥാന സമ്മേളനം ചരിത്രനിയോഗമായി ഏറ്റെടുത്ത്‌ വിജയിപ്പിക്കുന്നതിന് ജില്ലയിലെ പാർട്ടി പ്രവർത്തകരും ബഹുജനങ്ങളും ഒരുമിച്ച്‌ അണിനിരക്കുമെന്ന് അറിയിച്ച്‌ സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ട വൻ ജനാവലി കൊല്ലം സി കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ നടന്ന സ്വാഗതസംഘത്തിൽ സാന്നിധ്യമറിയിച്ചു.

ആർഎസ്എസിനെ എതിർത്താൽ ഹിന്ദു സമൂഹത്തെ ആകെ എതിർക്കൽ അല്ല കാരണം ഹിന്ദുക്കളിൽ ഏതാനും പേർമാത്രമാണ് ആർഎസ്എസ് ഇത് പോലെ തന്നെയാണ് ജമാത്തെ ഇസ്ലാമിയേയും എതിർക്കുന്നത്. ജമാത്തെ ഇസ്ലാമിയെ എതിർത്താൽ അത് മുസ്ലീം സമുദായത്തെ ആകെ എതിർക്കുന്നു എന്നാണ് പ്രചരണം. സിപിഐഎം മുസ്ലീമുകൾക്ക് എതിരല്ല ന്യൂനപക്ഷ വർഗ്ഗീയതെയാണ് എതിർക്കുന്നതെന്നും എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

കേന്ദ്രകമ്മിറ്റി അംഗം കെഎൻ ബാലഗോപാൽ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പുത്തലത്ത് ദിനേശൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ രാജഗോപാൽ, ജെ മേഴ്സിക്കുട്ടി അമ്മ പി രാജേന്ദ്രൻ, എസ് രാജേന്ദ്രൻ, കെ വരദരാജൻ, സൂസൻ കോടി, എംഎച്ച് ഷാരിയർ, ചിന്താ ജെറോം, മുതിർന്ന നേതാവ് പികെ ഗുരുദാസൻ, മേയർ പ്രസന്ന ഏണസ്റ്റ്, എംഎൽഎ മാരായ എം നൗഷാദ്, ഡോ. സുജിത് വിജയൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.