
900 രൂപയുടെ നാണയം; ആദ്യമായി സ്വന്തമാക്കിയത് നടക്കാവ് സ്വദേശി എം കെ ലത്തീഫ്
കേന്ദ്രസർക്കാർ പുറത്തിറക്കിയ 900 രൂപയുടെ പുതിയ നാണയം ആദ്യമായി സ്വന്തമാക്കി നടക്കാവ് സ്വദേശി എം കെ ലത്തീഫ്. അടുത്ത ആഴ്‌ച മുതൽ ഓൺലൈൻ ബുക്കിങ് ആരംഭിക്കനിരിക്കെയാണ് ലത്തിഫ് പുതിയ നാണയം സ്വന്തമാക്കിയത്.
900 രൂപയുടെ ഒറ്റനോട്ടിലെങ്കിലും പകരം ഒരൊറ്റ നാണയo സ്വന്തമാക്കിയിരിക്കുകയാണ് കോഴിക്കോട് സ്വദേശീയായ ലത്തിഫ്. 44 മില്ലിമീറ്റർ ചുറ്റളവില്‍ 40 ഗ്രാം വെള്ളിയില്‍ നിർമിച്ച നാണയം കഴിഞ്ഞ ആഴ്ച കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനാണ് പുറത്തിറക്കിയത്.
മുൻകൂട്ടി ആർബിഐയിൽ ബുക്ക് ചെയ്‌താല്‍ തന്നെ അഞ്ചോ ആറോ മാസങ്ങൾക്കുശേഷമാണ് ഇത്തരം നാണയങ്ങൾ കൈകളിലെത്തുക. ആദ്യം സ്വന്തമാക്കണമെന്ന ലക്ഷ്യവുമായി ആർബിഐയുടെ മുംബൈയിലെ ഓഫീസിൽ നേരിട്ടുപോയാണ് ലത്തീഫ് നാണയം കൈപ്പറ്റിയത്.
ഇത്തരം നാണയങ്ങൾ വിനിമയത്തിൽ കൊടുക്കാതിരിക്കാൻ ഏകദേശം 7000 രൂപ മുകളിലാണ് വില ആര്‍ബിഐ നിശ്ചയിച്ചത്. നാണയങ്ങളുടെ വലിയ ശേഖരം തന്നെ ലത്തിഫിൻ്റെ പക്കലുണ്ട്. ആ ശേഖരത്തിന്റെ തിളക്കത്തിലേക്കാണ് 900 ത്തിൻ്റെ പുത്തൻ തിളങ്ങുന്ന നാണയം കൂടി സ്വന്തമാക്കിയത്.
© Copyright - MTV News Kerala 2021
View Comments (0)