അനുമോദന സദസ് ഇന്ന്

MTV News 0
Share:

കേരള പ്രവാസി അസോസിയേഷൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അനുമോദന സദസ് ഇന്ന് നടക്കും.മാവൂർ ഗ്രാമപഞ്ചായത്തിലെ 18 വാർഡുകളിൽ നിന്നും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ചമുഴുവൻ വിദ്യാർത്ഥികളെയുമാണ് അനുമോദിക്കുന്നത്.
ഉച്ചക്ക് രണ്ടുമണിക്ക് മാവൂർഗ്രാമപഞ്ചായത്ത് കൺവെൻഷൻ സെന്ററിലാണ് പരിപാടി നടക്കുക.കേരള പ്രവാസി അസോസിയേഷൻ
ദേശീയ ചെയർമാൻ രാജേന്ദ്രൻ വെള്ളപ്പാലത്ത്
അനുമോദന സദസ് ഉദ്ഘാടനം ചെയ്യും.വിദ്യാഭ്യാസ വിദഗ്ധൻ
ടി പി സേതുമാധവൻ കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് എടുക്കും.തുടർന്ന് വിവിധ കലാപരിപാടികളും പ്രശസ്ത നാടൻപാട്ട് കലാകാരി പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പിക്കുന്ന നാടൻ പാട്ട് ഗാനമേളയുംനടക്കും.