മുഹമ്മദ് ചികിത്സാ സഹായം ബാക്കി തുക 8.5 കോടി വീതം എസ് എം എ ബാധിച്ച ചപ്പാരപടവിലെ കാസിം, ലക്ഷദ്വീപിലെ ഇശൽ മറിയം എന്നിവർക്ക് നൽകും.
കണ്ണൂർ : SMA രോഗ ബാധിതനായ മുഹമ്മദിന്റെ ചികിത്സാ സഹായാവശ്യാർത്ഥം രൂപീകരിച്ച കമ്മിറ്റിയുടെ എകൗണ്ടുകളിലും നേരിട്ടും കമ്മിറ്റിക്ക് ലഭിച്ച തുകയിൽ നിന്നും മുഹമ്മദിന്റെയും, സഹോദരി അഫ്രയുടേയും ചികിത്സാ ചെലവിന് പ്രതീക്ഷിക്കുന്ന തുക കഴിച്ച് അധികം വരുന്ന ഫണ്ട് സമാന രോഗ ബാധിതമായ ചപ്പാരപടവിലെ കാസിം, ലക്ഷദ്വീപിലെ ഇശൽ മറിയം എന്നീ രണ്ട് കുട്ടികൾക്കും മറ്റും നൽകാൻ കമ്മിറ്റിയുടെ 18/07/2021ന്റെ യോഗം തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ 10/08/2021ന് ചേർന്ന് ചികിത്സാ കമ്മിറ്റിയുടെ എക്സിക്യുട്ടീവ് യോഗം മേൽ സൂചിപ്പിച്ച് രണ്ട് കുട്ടികൾക്കുമായി 85 കോടി രൂപ വീതം നൽകാൻ കമ്മിറ്റി തീരുമാനിച്ചു.
സ്പൈനൽ മസ്കുലാർ ബാധിച്ച ഈ രണ്ട് കുട്ടികൾ ഉൾപ്പെടെയുള്ളവർക്കുള്ള ഫണ്ട് കേരള സർക്കാർ മുഖേന കൈമാറാൻ നേരത്തെ കമ്മിറ്റി ആലോചിച്ചിരുന്നു. എന്നാൽ കാലതാമസം നേരിടുമെന്നതിനാലും ഈ രണ്ട് കുട്ടികളുടെയും ആരോഗ്യ നില ദിനേന കൂടുതൽ സങ്കീർണമാവുന്നതായി അതത് കമ്മിറ്റികൾ നിരന്തരം അറിയിച്ച് കൊണ്ടിക്കുന്നതിനാലും കാസിം, ഇശൽ മറിയം എന്നീ കുട്ടികൾക്ക് നൽകുന്ന രണ്ട് മരുന്ന് കമ്പനിക്ക് നേരിട്ട് താമസം കൂടാതെ കൈമാറാൻ മുഹമ്മദ് ചികിത്സാ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.
ഇതോടൊപ്പം സമാനമായ മറ്റു കുട്ടികളുടെ ചികിത്സക്കുള്ള ഫണ്ട് അത് ചികിത്സാ കമ്മിറ്റികളുമായുള്ള കൂടിയാലോചനക്ക് ശേഷം കമ്മറ്റി തീരുമാനം എടുക്കുന്നതാണെന്നും വാർത്താ കുറിപ്പിലൂടെ അറിയിച്ചു.
© Copyright - MTV News Kerala 2021
View Comments (0)