ബിജെപിയിൽ ആകൃഷ്ടനായി, ഇനി മോദിജിയുടെ പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിക്കും’ ; മധു മുല്ലശ്ശേരി

MTV News 0
Share:
MTV News Kerala

ചിറയൻകീഴ്: കേന്ദ്ര സർക്കാരിൻ്റെ പ്രവ‍ർത്തനങ്ങൾ കണ്ട് ആകൃഷ്ടനായെന്നും, ഇനി മോദിയുടെ പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും അറിയിച്ച് സിപിഐഎം മുൻ മംഗലപുരം ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരി. താൻ വ്യക്തമായി ആലോചിച്ച ശേഷം എടുത്ത തീരുമാനമാണ് ബിജെപിയിലേക്കുള്ള മാറ്റമെന്നും ബി​ജെപിക്ക് വലിയ വേരോട്ടമുള്ള കാലമായി മാറിയിരിക്കുകയാണെന്നും മധു മുല്ലശ്ശേരി തൻ്റെ ബിജെപി കൂറുമാറ്റത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.