വയനാട് ദുരന്തം അതീവ ഗുരുതര വിഭാഗത്തിൽ ഉൾപ്പെടുത്തി കേന്ദ്രം; പ്രിയങ്ക ഗാന്ധി അമിത് ഷായെ കണ്ടു, 2221 കോടി സഹായം

MTV News 0
Share:
MTV News Kerala

വയനാട്: ചൂരല്‍മല-മുണ്ടക്കെെ ദുരന്തം അതീവ ഗുരുതര വിഭാഗത്തിൽ ഉൾപ്പെടുത്തിയെന്ന് കേന്ദ്ര സർക്കാർ. 2,219 കോടിയുടെ പാക്കേജ് വേണമെന്ന കേരളത്തിൻ്റെ ആവശ്യം അന്തർ സംസ്ഥാന സമിതി പരിഗണിക്കുന്നു. കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നെങ്കിൽ ഈ തുക വയനാടിന് അനുവദിക്കും. രാജ്യസഭയിലാണ് കേന്ദ്രസർക്കാർ നിലപാട് അറിയിച്ചത്. സംസ്ഥാനത്തിന്റെ ദുരന്തനിവാരണ ഫണ്ടിൽ 783 കോടി ഉണ്ടെന്നും കേന്ദ്രം ചൂണ്ടികാട്ടി.
അതേ സമയം പാക്കേജുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ പ്രിയങ്കാ ഗാന്ധി എംപി അമിത ഷായുമായി കൂടികാഴ്ച നടത്തിയിരുന്നു. നാല് മാസമായിട്ടും വയനാട്ടിൽ സഹായം ലഭിച്ചില്ലെന്ന് പ്രിയങ്ക ഗാന്ധി ചൂണ്ടികാട്ടി. പ്രിയങ്കക്കൊപ്പം യുഡിഎഫ്, എൽഡിഎഫ് എംപിമാരും സന്ദർശനത്തിന് എത്തിയിരുന്നു. രാഷ്ട്രീയം മറന്ന് ദുരന്തബാധിതർക്കൊപ്പം നിൽക്കണമെന്ന് ആവശ്യം ചർച്ചയിൽ ഉന്നയിച്ചു.

Share:
MTV News Keralaവയനാട്: ചൂരല്‍മല-മുണ്ടക്കെെ ദുരന്തം അതീവ ഗുരുതര വിഭാഗത്തിൽ ഉൾപ്പെടുത്തിയെന്ന് കേന്ദ്ര സർക്കാർ. 2,219 കോടിയുടെ പാക്കേജ് വേണമെന്ന കേരളത്തിൻ്റെ ആവശ്യം അന്തർ സംസ്ഥാന സമിതി പരിഗണിക്കുന്നു. കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നെങ്കിൽ ഈ തുക വയനാടിന് അനുവദിക്കും. രാജ്യസഭയിലാണ് കേന്ദ്രസർക്കാർ നിലപാട് അറിയിച്ചത്. സംസ്ഥാനത്തിന്റെ ദുരന്തനിവാരണ ഫണ്ടിൽ 783 കോടി ഉണ്ടെന്നും കേന്ദ്രം ചൂണ്ടികാട്ടി. അതേ സമയം പാക്കേജുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ പ്രിയങ്കാ ഗാന്ധി എംപി അമിത ഷായുമായി കൂടികാഴ്ച നടത്തിയിരുന്നു. നാല് മാസമായിട്ടും...വയനാട് ദുരന്തം അതീവ ഗുരുതര വിഭാഗത്തിൽ ഉൾപ്പെടുത്തി കേന്ദ്രം; പ്രിയങ്ക ഗാന്ധി അമിത് ഷായെ കണ്ടു, 2221 കോടി സഹായം