
‘അധികപ്രസംഗം’, തുടക്കത്തിലേ കല്ലുകടി; ഷിൻഡെയുടെ സത്യപ്രതിജ്ഞ വിവാദമാകുന്നു
മുംബൈ: മഹാരാഷ്ട്രയില്‍ ഏക്‌നാഥ് ഷിന്‍ഡെയുടെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള സത്യപ്രതിജ്ഞ അസാധുവാക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്ത്. ഗവര്‍ണറെ കണ്ട് ഇക്കാര്യം ഉന്നയിക്കുന്നതില്‍ അടക്കം ഇന്ന് തീരുമാനമുണ്ടായേക്കും. കഴിഞ്ഞ ദിവസം ആസാദ് മൈതാനിയിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിലാണ് സംഭവങ്ങളുടെ തുടക്കം. സത്യപ്രതിജ്ഞാ ചടങ്ങിന്റെ കീഴ്‌വഴക്കങ്ങള്‍ ലംഘിച്ച് ബാല്‍ താക്കറെയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പ്രകീര്‍ത്തിച്ച് ഷിന്‍ഡെ പ്രസംഗിച്ചതാണ് വിവാദങ്ങൾക്ക് കാരണമായത്. പ്രസംഗത്തിൻ്റെ തുടര്‍ച്ചയായി മഹാരാഷ്ട്രയിലെ ജനങ്ങളോട് അദ്ദേഹം നന്ദി പറയാന്‍ ആരംഭിച്ചതോടെ ഗവര്‍ണര്‍ ഇടപെടുകയായിരുന്നു.
- Advertisement -
© Copyright - MTV News Kerala 2021
View Comments (0)