സ്ത്രീശാക്തീകരണത്തിനും വിദ്യാഭ്യാസത്തിനും പ്രാധാന്യം നല്‍കണം; കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍

MTV News 0
Share:
MTV News Kerala

തൃശ്ശൂര്‍: വിജ്ഞാന വിനിമയം ധാര്‍മ്മിക ബോധത്തിലധിഷ്ഠിതമായി നടക്കുമ്പോള്‍ മാത്രമാണ് മാതൃകായോഗ്യരായ തലമുറകളെ സൃഷ്ടിക്കാന്‍ കഴിയൂവെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. വാടാനപ്പിള്ളി ഇസ്‌റയുടെ കീഴില്‍ തളിക്കുളത്ത് നിര്‍മ്മിച്ച തൈവ്ബ ഗാര്‍ഡന്‍ വിമണ്‍സ് വില്ലേജ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാനവ ബോധത്തിലും നന്മയിലുമധിഷ്ഠിതമായ ശാക്തീകരണ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ സ്ത്രീകള്‍ക്കള്‍ക്കിടയില്‍ വ്യാപകമായി വളര്‍ന്നു പടരണം. തലമുറകളുടെ സൃഷ്ടികര്‍ത്താക്കളെന്ന നിലയ്ക്ക് സമൂഹത്തിന്റെ നിര്‍മ്മാണത്തില്‍ മുഖ്യപങ്ക് വഹിക്കുന്നവരെ ശരിയായ രീതിയില്‍ പരിഗണിക്കുക തന്നെ വേണമെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു.

സംഘാടകസമിതി ചെയര്‍മാന്‍ ബാദുഷ സുല്‍ത്താന്‍ അദ്ധ്യക്ഷനായി. എസ്‌വൈഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി, അലി ബാഫഖി തങ്ങള്‍, ശറഫുദ്ധീന്‍ ജമലുല്ലൈല്ലി, ഇസ്‌റ സിഇഓ നാസര്‍ കല്ലയില്‍ എന്നിവര്‍ പ്രസംഗിച്ചു.