Homeപ്രാദേശികംവിമതർ ദമാസ്കസിൽ?, പ്രസിഡൻ്റ് രാജ്യം വിട്ടെന്ന് അഭ്യൂഹം; സിറിയൻ ആഭ്യന്തരയുദ്ധം നിർണായകഘട്ടത്തിൽ
വിമതർ ദമാസ്കസിൽ?, പ്രസിഡൻ്റ് രാജ്യം വിട്ടെന്ന് അഭ്യൂഹം; സിറിയൻ ആഭ്യന്തരയുദ്ധം നിർണായകഘട്ടത്തിൽ
ദമാസ്കസ്: വിമതരും സൈന്യവും തമ്മിലുള്ള സിറിയൻ ആഭ്യന്തരയുദ്ധം നിർണായക വഴിത്തിരിവിൽ. വിമതർ സിറിയൻ തലസ്ഥാനമായ ദമാസ്കസിലേക്ക് കടന്നതായും തലസ്ഥാനം പിടിച്ചടക്കാൻ ശ്രമിക്കുന്നതായും സിഎൻഎൻ റിപ്പോർട്ട് ചെയ്തു. സിറിയൻ സൈനികർ പ്രധാനനഗരങ്ങളിൽ നിന്നും പിന്മാറുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നേരത്തെ വിമതർ ഹോംസ് നഗരം പിടിച്ചടക്കിയിരുന്നു. തന്ത്രപ്രധാന മേഖലയായ ഹോംസിലേക്ക് വിമതർ എത്തിയതോടെ ബാഷർ അൽ അസദ് ഭരണകൂടം കനത്ത ആശങ്കയിലുമാണ്. ഇതിന് പുറമെയാണ് ദമാസ്കസിലേക്ക് വിമതർ എത്തുന്നത്. ഇതിനിടെ പ്രസിഡന്റ് ബാഷർ അൽ അസദ് രാജ്യം വിട്ടതായും അഭ്യൂഹങ്ങൾ പുറത്ത് വരുന്നുണ്ട്. എന്നാൽബാഷർ അൽ അസദ് ഇത് നിഷേധിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ സർക്കാർ വീഴുമോ എന്ന ആശങ്ക ശക്തമായി നിലനിൽക്കുകയാണ്.
- Advertisement -
© Copyright - MTV News Kerala 2021
View Comments (0)