കോൺഗ്രസ് ഓഫീസ് അടിച്ചു തകർത്ത സംഭവം: ഡിവൈഎഫ്ഐ പ്രവർത്തകൻ റിമാൻഡിൽ

MTV News 0
Share:
MTV News Kerala

കണ്ണൂർ: പിണറായി വെണ്ടുട്ടായിയില്‍ കോണ്‍ഗ്രസ് ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ റിമാൻഡിൽ. വെണ്ടുട്ടായി സ്വദേശി വിപിൻ രാജാണ് റിമാൻഡിലായത്. ഇന്നലെ രാത്രിയോടെയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്ഫോടക വസ്തു ഉപയോഗിച്ച് ആക്രമണം നടത്തിയതിനാണ് വിപിൻ രാജിനെ അറസ്റ്റ് ചെയ്തത്. അതേസമയം ചാവേറുകളെ പ്രതിയാക്കി കേസ് ഒതുക്കാൻ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് അവകാശപ്പെട്ടു.

സംഭവത്തിൽ സിപിഐഎമ്മിനെതിരെ വെല്ലുവിളിയുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സിപിഐഎമ്മിന്റെ ഓഫീസുകള്‍ പൊളിക്കാന്‍ കോണ്‍ഗ്രസിന് ഒറ്റ രാത്രി മതിയെന്ന് കെ സുധാകരന്‍ പറഞ്ഞു. സിപിഐഎമ്മിന്റെ ഓഫീസ് പൊളിക്കുക എന്നത് വലിയ പണിയല്ല. തങ്ങളുടെ പത്ത് പിള്ളേരെ അയച്ച് കാണിച്ചു തരാം എന്നും കെ സുധാകരന്‍ പറഞ്ഞു. പിണറായിയില്‍ അടിച്ചു തകര്‍ത്ത കോണ്‍ഗ്രസ് ഓഫീസ് ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു വെല്ലുവിളി.