Homeപ്രാദേശികംനഴ്സിംഗ് വിദ്യാർഥിനി അമ്മുവിന്‍റെ മരണം: സൈക്യാട്രി വിഭാഗം അധ്യാപകനെതിരെ പരാതി നൽകി കുടുംബം
നഴ്സിംഗ് വിദ്യാർഥിനി അമ്മുവിന്‍റെ മരണം: സൈക്യാട്രി വിഭാഗം അധ്യാപകനെതിരെ പരാതി നൽകി കുടുംബം
നഴ്സിംഗ് വിദ്യാർഥിനിയായിരുന്ന അമ്മു സജീവിന്‍റെ മരണവുമായി ബന്ധപ്പെട്ട് കുടുംബം പോലീസിൽ പുതിയ പരാതി നൽകി. ചുട്ടിപ്പാറ നഴ്സിംഗ് കോളേജിലെ സൈക്യാട്രി വിഭാഗം അധ്യാപകൻ സജിക്കെതിരെയാണ് പുതിയ പരാതി. ലോഗ് ബുക്ക് കാണാതായെന്ന് പറഞ്ഞ് അമ്മുവിനെ അധ്യാപകനും കേസിൽ പ്രതികളായ വിദ്യാർഥിനികളും ചേർന്ന് മാനസികമായി പീഡിപ്പിച്ചതായും രണ്ടുമണിക്കൂറിൽ അധികം കുറ്റവിചാരണ നടത്തിയതായും പരാതിയിൽ പറയുന്നു. അതിനു ശേഷമാണ് ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് അമ്മു വീണു മരിച്ചതെന്നാണ് കുടുംബത്തിന്‍റെ ആരോപണം.
നവംബര്‍ 15 ന് വൈകിട്ടാണ് ചുട്ടിപ്പാറ എസ്എംഇ കോളേജിലെ അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥിയായിരുന്ന അമ്മു സജീവ് ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മരിക്കുന്നത്.
- Advertisement -
© Copyright - MTV News Kerala 2021
View Comments (0)