
നായയുമായി ബസില്‍ കയറി യുവാക്കള്‍, കയറ്റരുതെന്ന് ബസ് ജീവനക്കാരന്; തമ്മിലടി, രണ്ട് പേർ കസ്റ്റഡിയിൽ
കൊല്ലം: സ്വകാര്യബസില്‍ യുവാക്കളും വിദ്യാര്‍ത്ഥികളും തമ്മിലുണ്ടായ അടിപിടിയിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കൈതക്കോട് സ്വദേശികളായ അമല്‍, വിഷ്ണു എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബസില്‍ നായയെ കയറ്റിയത് ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കൊട്ടാരക്കര പുത്തൂരില്‍ ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
പുത്തൂരില്‍ വെച്ചാണ് യുവാക്കള്‍ നായയുമായി ബസില്‍ കയറിയത്. ബസിനുള്ളില്‍ നായയെ കയറ്റരുതെന്ന് ജീവനക്കാരന് യുവാക്കളോട് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ കയറുമ്പോള്‍ തിരക്കുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബസ് ജീവനക്കാരന് യുവാക്കളെ തടഞ്ഞത്. എന്നാല്‍ ഇത് തര്‍ക്കത്തിന് വഴിവെച്ചു.
തർക്കത്തിൽ വിദ്യാര്‍ത്ഥികളും പങ്കുച്ചേര്‍ന്നു. പിന്നാലെ ഇത് ഉന്തും തള്ളിലും ചെന്ന് കലാശിക്കുകയായിരുന്നു. യുവാക്കള്‍ മദ്യപിച്ചിരുന്നതായി വിവരമുണ്ട്.
© Copyright - MTV News Kerala 2021
View Comments (0)