കീഴ്ക്കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട തെലുങ്ക് നടന് അല്ലു അര്ജുന് തെലുങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. അല്ലു അര്‍ജുന്റെ സ്വാതന്ത്ര്യത്തിനുള്ള അവകാശം ചൂണ്ടിക്കാട്ടി തെലുങ്കാന ഹൈക്കോടതി മോചിപ്പിക്കാന്‍ ഉത്തരവിടുകയായിരുന്നു. ‘ഒരു നടനായതിനാല്‍ ഇങ്ങനെ തടവിലിടാന്‍ കഴിയില്ല’ എന്നും ഉത്തരവിലുണ്ട്.
കീഴ്ക്കോടതി 14 ദിവസത്തേക്ക് ജയിലിലടച്ചതിനെ തുടര്‍ന്നാണ് അല്ലു അര്ജുന് ഹൈക്കോടതിയെ സമീപിച്ചത്. തിങ്കളാഴ്ച വരെ അറസ്റ്റ് വൈകിപ്പിക്കണമെന്ന ഹര്‍ജിയും കീഴ്ക്കോടതി നേരത്തേ തള്ളിയിരുന്നു.
അല്ലു അര്‍ജുനെതിരെ നല്കിയ കേസ് പിന്‍വലിക്കാന്‍ തയ്യാറാണെന്ന് മരിച്ച രേവതിയുടെ ഭര്‍ത്താവ് ഭാസ്കര്‍. കേസ് പിന്‍വലിക്കാന്‍ തയ്യാറാണെന്നും തന്റെ ഭാര്യ തിക്കിലും തിരക്കിലും പെട്ട് മരിച്ചതില്‍ അല്ലു അര്ജുന് ഒരു ബന്ധവുമില്ലെന്നും ഭാസ്കര്‍ പറഞ്ഞു.
© Copyright - MTV News Kerala 2021
View Comments (0)