കരുതലും കൈത്താങ്ങും; കോഴിക്കോട് ജില്ലയിലെ താലൂക്ക് തല അദാലത്തുകള്‍ മികച്ച വിജയം: മന്ത്രി പിഎ മുഹമ്മദ് റിയാസ്
മന്ത്രിമാരുടെ നേതൃത്വത്തില്‍ നടക്കുന്ന കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്തുകള്‍ കോഴിക്കോട് ജില്ലയില്‍ മികച്ച വിജയമായെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ലഭിച്ച പരാതികളിൽ 867 പരാതികളണ് ജില്ലയിൽ തത്സമയം പരിഹരിച്ചത്.
ജില്ലയിലെ എല്ലാ താലൂക്കുകളിലും അദാലത്തുകള്‍ ഫലപ്രദമായി പൂര്ത്തിയാക്കാനായതായാണ് വിലയിരുത്തൽ. ജനങ്ങളുടെ പ്രശ്നങ്ങള്‍ കേട്ട് അവയ്ക്കുള്ള പരിഹാരവും തുടര്‍നടപടികള്‍ക്കുള്ള നിര്‍ദേശങ്ങളും തത്സമയം നല്‍കാനായതിലൂടെ ഏറ്റവും മികച്ച സേവനമാണ് അവര്‍ക്ക് നല്‍കാനായത് എന്നും പരിഹരിക്കാന്‍ സാധിക്കുന്നവ തത്സമയം പരിഹരിക്കുകയും വിവിധ വകുപ്പുകളുടെ ഏകോപനം ആവശ്യമായ വിഷയങ്ങള്‍ ഏറ്റവും വേഗത്തില്‍ ചെയ്തു നല്‍കാനുള്ള നടപടി കൈക്കൊള്ളുകയുമാണ് ചെയ്തതെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
വഴി പ്രശ്നം മുതൽ കാലങ്ങളായി നികുതി അടക്കാൻ കഴിയാതെയിരുന്ന പ്രശ്നങ്ങൾ ക്ക് വരെ പരിഹാരം കണ്ടെത്തി. സന്തോഷത്തോടെയും സമാധാനത്തോടെയുമാണ് ഭൂരിഭാഗം പേരുടെയും മടക്കം.
© Copyright - MTV News Kerala 2021
View Comments (0)