വിദ്വേഷ പരാമർശം നടത്തിയ ജഡ്ജിക്ക് യോഗിയുടെ പിന്തുണ; ‘സത്യം പറഞ്ഞാൽ ഇംപീച്ച്മെന്റ്’ എന്ന് പ്രതികരണം
മുംബൈ: വിദ്വേഷ പരാമർശം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവിന് പിന്തുണയുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുംബൈയിൽ നടന്ന ഒരു സ്വകാര്യ പരിപാടിയിൽ ജഡ്ജിയെ പിന്തുണച്ച യോഗി, ജഡ്ജിയെ ഇംപീച്ച് ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള കോൺഗ്രസ് നീക്കത്തെ വിമർശിക്കുകയും ചെയ്തു.
സത്യം പറഞ്ഞതിനാണ് ജഡ്ജിയെ പ്രതിപക്ഷം ഇംപീച്ച് ചെയ്യുന്നത് എന്നായിരുന്നു യോഗിയുടെ പ്രതികരണം. ‘പ്രതിപക്ഷം എപ്പോഴും ഭരണഘടനയെക്കുറിച്ച് പറയുന്നവരാണ്. എന്നാൽ അവരുടെ ഇരട്ടത്താപ്പ് നോക്കൂ. ജഡ്ജി പറഞ്ഞത് യൂണിഫോം സിവിൽ കോഡ് വേണമെന്നും, ഭൂരിപക്ഷത്തിന്റെ അഭിപ്രായം പ്രകാരം കാര്യങ്ങൾ നടക്കണമെന്നുമാണ്. ലോകത്തെങ്ങും ഭൂരിപക്ഷത്തിന്റെ അഭിപ്രായം പ്രകാരമല്ലേ കാര്യങ്ങൾ നടക്കുന്നത്. പക്ഷെ ഇന്ത്യയിൽ മാത്രം ഭൂരിപക്ഷവും ന്യൂനപക്ഷവും തമ്മിലുള്ള വ്യത്യാസം പാടില്ലത്രേ.രാജ്യത്ത് ഏക സിവിൽ കോഡ് വേണം’; എന്നാണ് യോഗി പറഞ്ഞത്.
ഭര്‍തൃസഹോദരന്റെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; യുവതിയെ കൊന്ന് കഷണങ്ങളാക്കി തള്ളി
അതേസമയം, വിവാദ പരാമര്‍ശത്തില്‍ ജഡ്ജി ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനോട് കൊളീജിയം മുൻപാകെ ഹാജരാകാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച, ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയത്തിന് മുന്നില്‍ ഹാജരാകാനാണ് നിർദേശിച്ചത്.
© Copyright - MTV News Kerala 2021
View Comments (0)