തുടര്‍പരാജയങ്ങളും മോശം പ്രകടനവും; പരിശീലകന്‍ മൈക്കല്‍ സ്റ്റാറെയെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്‌സ്

MTV News 0
Share:
MTV News Kerala

മുഖ്യപരിശീലകന്‍ മൈക്കല്‍ സ്റ്റാറെയെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് മോശം പ്രകടനവും തുടര്‍പരാജയങ്ങളും തുടരുന്ന സാഹചര്യത്തിലാണ് നടപടി.

സ്റ്റാറെയ്ക്ക് പുറമേ അസിസ്റ്റന്റ് കോച്ചുമാരായ ജോണ്‍ വെസ്ട്രോമും ഫ്രെഡറിക്കോ പെരേര മൊറൈസും ക്ലബ്ബ് വിടുമെന്നാണ് റിപ്പോർട്ട്. പുതിയ ഹെഡ് കോച്ചിനെ നിയമിക്കുന്നതുവരെ ടോമാസ് ഷോര്‍സും ടിജി പുരുഷോത്തമനും താത്ക്കാലികമായി ആദ്യ ടീമിന്റെ ചുമതല വഹിക്കുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

സെര്‍ബിയന്‍ കോച്ചായ ഇവാന്‍ വുകോമനോവിച്ച് പുറത്തായതിന് ശേഷം 2024 മേയിലാണ് സ്വീഡിഷുകാരനായ സ്റ്റാറെ ബ്ലാസ്റ്റേഴ്‌സിന്റെ കോച്ചായി സ്ഥാനമേറ്റെടുക്കുന്നത്. എന്നാല്‍ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിനെ സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ പുറത്തെടുക്കുന്നതിലും വിജയത്തിലേയ്ക്ക് നയിക്കാനും സ്റ്റാറെയ്ക്ക് സാധിച്ചില്ല.