ഫുട്ബോളിൽ മാത്രമല്ല, ക്രിക്കറ്റിലുമുണ്ട് പിടി!; ടി20 ക്രിക്കറ്റിൽ ഡബിൾ ഹാട്രിക്കുമായി അർജന്റീന പേസർ
ലോകഫുട്ബോളിൽ മറ്റേത് രാജ്യങ്ങൾക്കും വെല്ലുവിളിക്കാനാവാത്ത താരങ്ങളും കിരീടങ്ങളും റെക്കോർഡുകളുമുള്ള ടീമാണ് അർജന്റീന. ഇന്ത്യയിലും കേരളത്തിലും ഏറ്റവും കൂടുതൽ ആരാധകരുള്ള ഫുട്ബോൾ ടീമും അർജന്റീനയാണ്. എന്നാൽ ഫുട്ബോളിനപ്പുറത്തേക്ക് ക്രിക്കറ്റ് പോലെയുള്ള ഗെയിമുകളിൽ അർജന്റീനയ്ക്ക് വലിയ മേധാവിത്വമില്ല. അർജന്റീനയിൽ മാത്രമല്ല, മറ്റ് ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും ക്രിക്കറ്റിന് അത്ര വേരോട്ടമുണ്ടാക്കാനായിട്ടില്ല.
എന്നാൽ ഇപ്പോഴിതാ ഒരപൂർവ്വ നേട്ടത്തോടെ ക്രിക്കറ്റ് ലോകത്ത് തങ്ങളുടെ പേര് ചേർത്തിരിക്കുകയാണ് അർജന്റീന. അര്‍ജന്റീനയുടെ മീഡിയം പേസര്‍ ഹെര്‍നന്‍ ഫെനലാണ് നേട്ടത്തിനുടമ. ഡബിള്‍ ഹാട്രിക്കുമായാണ് താരം തിളങ്ങിയത്. ഐസിസി ടി20 ലോകകപ്പ് സബ് റീജിയണല്‍ അമേരിക്ക ക്വാളിഫയറില്‍ സിയാമന്‍ ഐലന്‍ഡിനെതിരെ ആയിരുന്നു ഹെര്‍നന്‍ ഫെനല്‍ തുടര്‍ച്ചയായ നാല് പന്തുകളില്‍ നാലു വിക്കറ്റെടുത്ത് ഡബിള്‍ ഹാട്രിക്കെടുത്തത്.
© Copyright - MTV News Kerala 2021
View Comments (0)