വിദ്വേഷ പ്രസംഗം നടത്തിയ അലഹബാദ് ജഡ്ജി എസ് കെ യാദവിന് കൊളീജിയത്തിന്റെ താക്കീത്. പൊതുയിടത്ത് ജുഡിഷ്യറിയുടെ അന്തസ് പാലിക്കണമെന്ന് കൊളീജിയം വിമർശിച്ചു. പദവി അറിഞ്ഞ് സംസാരിക്കണമെന്ന് കൊളീജിയം വ്യക്തമാക്കി. പ്രസംഗം വളച്ചൊടിച്ചതെന്ന യാദവിന്റെ വാദം കൊളീജിയം തള്ളി. ഇംപീച്ച് ചെയ്യാനുള്ള ശുപാർശ കൊളിജീയം നൽകിയേക്കില്ല എന്നാണ് വിവരം.
ഡിസംബര്‍ എട്ടിന് വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് നടത്തിയ പരാമര്‍ശം നേരത്തെ വിവാദമായിരുന്നു. പരിപാടിയില്‍ ഉടനീളം ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിന്റെ പരാമര്‍ശം ഏക സിവില്‍ കോഡിനെക്കുറിച്ചായിരുന്നു. പ്രസംഗത്തിൽ രാജ്യത്ത് ഭൂരിപക്ഷത്തിന്റെ അഥവാ ഹിന്ദുക്കളുടെ താത്പര്യ പ്രകാരം മാത്രമേ കാര്യങ്ങള്‍ നടപ്പിലാക്കുകയുള്ളൂ എന്ന് ശേഖര്‍ കുമാര്‍ യാദവ് പറഞ്ഞിരുന്നു.
© Copyright - MTV News Kerala 2021
View Comments (0)