നടിയെ അക്രമിച്ച കേസ്; തുറന്ന കോടതിയിൽ അന്തിമ വാദം കേൾക്കണമെന്നാവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹര്‍ജി തള്ളി

MTV News 0
Share:
MTV News Kerala

നടിയെ അക്രമിച്ച കേസിൽ തുറന്ന കോടതിയിൽ അന്തിമ വാദം കേൾക്കണമെന്നാവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹര്‍ജി തള്ളി.കൊച്ചിയിലെ വിചാരണക്കോടതിയാണ് നടിയുടെ ആവശ്യം തള്ളിയത്.വിചാരണ നടപടികളുടെ അവസാന ഘട്ടമെന്ന നിലയില്‍ കേസില്‍ അന്തിമവാദം തുടങ്ങിയതിനു പിന്നാലെയാണ് തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് അതിജീവിത ഹര്‍ജി സമര്‍പ്പിച്ചത്.

വിചാരണയുടെ വിവരങ്ങൾ പുറംലോകം അറിയുന്നതിൽ എതിർപ്പില്ലെന്ന് അതിജീവിത കോടതിയെ അറിയിച്ചിരുന്നു.വിചാരണയുമായി ബന്ധപ്പെട്ട് തനിക്കെതിരെ തെറ്റായ കാര്യങ്ങൾ പ്രചരിക്കുന്നുണ്ട്. വിചാരണയുടെ യഥാർത്ഥ വശങ്ങൾ പുറത്തുവരാൻ തുറന്ന കോടതിയിൽ അന്തിമ വാദം നടത്തണമെന്നും അതിജീവിത ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ നടിയുടെ ആവശ്യം കോടതി അനുവദിച്ചില്ല.

2017 ഫെബ്രുവരിയിലാണ്, കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നടി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. നടൻ ദിലീപ് ഉൾപ്പെടെ 10 പേരാണ് കേസിലെ പ്രതികൾ.